Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മൂന്നാറില്‍ ട്രക്കിംഗിനിടെ കാല്‍വഴുതി കൊക്കയിലേക്ക്; യുവാവിന് ദാരുണാന്ത്യം

മൂന്നാറില്‍ ട്രക്കിംഗിനിടെ കാല്‍വഴുതി കൊക്കയിലേക്ക്; യുവാവിന് ദാരുണാന്ത്യം
ഇടുക്കി : മൂന്നാർ കരടിപ്പാറയ്ക്ക് സമീപമുള്ള മലയിൽ ട്രക്കിംഗിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് വയലിൽ പറമ്പിൽ വീട്ടിൽ ഷിബിൻ (25) ആണ് മരിച്ചത്. വ്യൂ പോയിന്‍റിനടുത്ത് നിന്ന് കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. 600 അടിയോളം ഉയരമുള്ള മലയിൽ നിന്നും താഴേയ്ക്ക് പതിക്കുകയായിരുന്നു. ഇന്നലെയാണ് ഷിബിൻ ഉൾപ്പെടുന്ന വിനോദ യാത്ര സംഘം ഇവിടേക്കെത്തിയത്. സുഹൃത്തുക്കളായ ഏതാനും പേർക്കൊപ്പം മലമുകളിലേയ്ക്ക് കയറുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് പതിയ്ക്കുകയായിരുന്നെന്നാണ് വെള്ളത്തൂവല്‍ പോലീസിന് ലഭിച്ചിട്ടുള്ള വിവരം. മൃതദേഹം അടിമാലി മോണിംഗ് സ്റ്റാർ ആശുപത്രി മോർച്ചറിയിൽ.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in