വിവാദ പരാമർശം; പ്രതിഭ എംഎല്‍.എയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നൽകി
Jaihind TV News Report
Jaihind TV Web Desk
April 04, 2020
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ച കായംകുളം എംഎല്‍.എ യു.പ്രതിഭയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.എം രോഹിത്താണ് പരാതി നല്‍കിയത്.സ്ത്രീകളെയും മാധ്യമ പ്രവർത്തകരെയും അവഹേളിക്കുകയും പൊതു സമൂഹത്തിൽ മാനഹാനി വരുത്തുകയും ചെയ്യുക എന്ന മനപൂർവ്വമുള്ള ഉദ്ദേശ്യത്തോടെ നടത്തിയ ഈ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാർഹമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്. ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയനും രംഗത്തെത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10