Logo
Sun, Jul 05, 2026 • 09:02 PM
LIVE TV
Watch

No business videos available

No Middle East videos available

'ലോകാരോഗ്യ ദിനത്തിൽ ആരോഗ്യപ്രവർത്തകരെ നന്ദിപൂർവ്വം ഓർക്കാം'; കസ്റ്റമൈസ്ഡ് പോസ്റ്റ് കാര്‍ഡ് പങ്കുവെച്ച് ഷാഫി പറമ്പില്‍ എംഎല്‍എ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 07, 2020
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'ലോകാരോഗ്യ ദിനത്തിൽ  ആരോഗ്യപ്രവർത്തകരെ  നന്ദിപൂർവ്വം ഓർക്കാം'; കസ്റ്റമൈസ്ഡ് പോസ്റ്റ് കാര്‍ഡ് പങ്കുവെച്ച് ഷാഫി പറമ്പില്‍ എംഎല്‍എ
  ലോകാരോഗ്യ ദിനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അറിയിക്കാന്‍ അഭ്യര്‍ത്ഥിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ആദരം അറിയിക്കുന്നതിനായി തയാറാക്കിയ കസ്റ്റമൈസ്ഡ് പോസ്റ്റ് കാര്‍ഡിന്റെ ലിങ്കും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.  ഒപ്പം ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്‌സുമാരായ സതീഷ് വിദ്യാധരനും ഭാര്യയ്ക്കും ഷാഫി പറമ്പില്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധിതനാണ് സതീഷ്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം https://iyc-postcard-xctllp.firebaseapp.com/ ധീരരായ ഒരു കുടുംബം.സതീഷ് വിദ്യാധരൻ ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ നേഴ്സ് ആണ് ഭാര്യയും അവിടെ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. ഏഴും നാലും വയസ്സുള്ള രണ്ട് മക്കൾ ഉൾപ്പടെ ഈ കുടുംബം ഇന്ന് മൊത്തം ഐസൊലേഷനിലാണ് .സതീഷ് കോവിഡ് 19 ബാധിതനും .ഈ ലോക ആരോഗ്യദിനത്തിൽ മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് പോരാടുന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് നമ്മുടെ ആദരവ് അറിയിക്കാം നിങ്ങൾക്ക് പരിചയമുള്ള കേരളത്തിനകത്തും പുറത്തുമുള്ള ആരോഗ്യ പ്രവർത്തകർക്ക് ഈ ലിങ്കിൽ പോയി നിങ്ങളും ഒരു കാർഡ് അയച്ച് പിന്തുണ അറിയിക്കൂ .
ഈ ലോകാരോഗ്യ ദിനത്തിൽ നമ്മുടെ പ്രിയപ്പെട്ട ആരോഗ്യപ്രവർത്തകരെ നമുക്ക് നന്ദിപൂർവ്വം ഓർക്കാം. നിങ്ങളുടെ പരിചയത്തിലുള്ള ആരോഗ്യപ്രവർത്തകർക്ക് ഒരു പോസ്റ്റ്‌ കാർഡ് തയാറാക്കി അയച്ചാലോ? മേലെ കൊടുത്തിരിക്കുന്ന ലിങ്കിൽ കയറി നിങ്ങളുടെ പ്രിയപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് ഒരു കസ്റ്റമൈസ്ഡ് പോസ്റ്റ്‌ കാർഡ് തയ്യാറാക്കി ഡൗൺലോഡ് ചെയ്യാം! #SaveOurNurses (ഗൂഗിൾ ക്രോമിൽ ഓപ്പൺ ചെയ്യുക)
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10