Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സർക്കാരിന്‍റെ ഓണക്കിറ്റില്‍ വ്യാപക ക്രമക്കേട്; അളവിലും ഗുണനിലവാരത്തിലും കുറവ്; വിജിലൻസ് പരിശോധന ഇന്നും തുടരും

സർക്കാരിന്‍റെ ഓണക്കിറ്റില്‍ വ്യാപക ക്രമക്കേട്; അളവിലും ഗുണനിലവാരത്തിലും കുറവ്; വിജിലൻസ് പരിശോധന ഇന്നും തുടരും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ വ്യാപക ക്രമക്കേട്.   'ഓപ്പറേഷൻ കിറ്റ് ക്ലീന്‍' എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കിറ്റിലെ ഉൽപ്പന്നങ്ങളിൽ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് മിക്കയിടങ്ങളിലും പായ്ക്കിങ്. ഇതേതുടർന്ന് ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തിവയ്ക്കും. പായ്ക്കിങ് സ്റ്റോറുകളിലും മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും വിജിലൻസ് പരിശോധന ഇന്നും തുടരും. 500 രൂപ മൂല്യമുള്ള കിറ്റാണ് ഓണം പ്രമാണിച്ചു സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. എന്നാൽ മിക്ക കിറ്റുകളിലും 400 മുതൽ 490 രൂപ വരെ വിലമതിക്കുന്ന സാധനങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് കണ്ടെത്തൽ.  വെളിച്ചെണ്ണയും പഞ്ചസാരയും പായസകൂട്ടുകളും അടക്കം 11 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. തൂക്കക്കുറവിന് പുറമെ ചില പാക്കിങ് സെന്‍ററുകളിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ വസ്തുക്കളും ഉൾപ്പെട്ടിട്ടില്ലെന്നും ചിലതിൽ ഉത്പാദന തീയതിയോ പായ്ക്കിങ് തീയതിയോ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഓണക്കിറ്റുകളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതിൽ സപ്ലൈക്കോ ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ വീഴ്ച പറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ വിതരണം ചെയ്യുന്നത് ഉടൻ നിർത്തിവയ്ക്കും . ക്രമക്കേട് കണ്ടത്തിയാൽ നടപടികൾ ഉണ്ടാകും. https://youtu.be/ARmzxVZDX-0

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in