'എന്തൊരു കരുതലാണ് ഈ മൻസന്'; ഹെലിക്കോപ്ടര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം
Jaihind TV News Report
Jaihind TV Web Desk
April 01, 2020
1 min read
•
Updated: June 10, 2026
കൊവിഡ് പ്രതിസന്ധിക്കിടയിലും പൊലീസിന്റെ ഹെലികോപ്ടറിന് ഒന്നരക്കോടി രൂപ വാടകയായി നല്‍കിയ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. 'ഈ കൊറോണക്കാലത്ത് ഒരു ഹെലികോപ്റ്റർ മുതലാളി പോലും പട്ടിണി കിടക്കരുത്. എന്തൊരു കരുതലാണ് ഈ മൻസന്' ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.എസ് ശബരീനാഥന്‍ എംഎല്‍എയും രംഗത്തെത്തി. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനും കേരള പൊലീസിന്‍റെ സ്പീഡ് ക്യാമറ പദ്ധതിയ്ക്കുമായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വകമാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഴിമതി ചലഞ്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ പാവപ്പെട്ട നാട്ടുകാര്‍ സാലറി ചലഞ്ച് ഏറ്റെടുക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10