Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഹൈക്കോടതി വിധി തെറ്റായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ സര്‍ക്കാരിന് നല്‍കിയ താക്കീത്: വി.എം സുധീരന്‍

ഹൈക്കോടതി വിധി തെറ്റായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ സര്‍ക്കാരിന് നല്‍കിയ താക്കീത്: വി.എം സുധീരന്‍
V.M.-Sudheeran തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം വിതരണം ചെയ്യാനുള്ള സർക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ നടപടി വലിയൊരു സാമൂഹ്യദുരന്തത്തില്‍നിന്നും നാടിനെ രക്ഷിക്കുന്നതാണെന്ന് വി.എം സുധീരന്‍.  തെറ്റായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാനുള്ള ശക്തമായ താക്കീതാണ് ഈ വിധിയിലൂടെ ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. സമയോജിതമായി അതിഗുരുതരമായ ഈ പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഇടപെടലിന് ഇടവരുത്തിയ ഡോക്ടര്‍ സമൂഹത്തെയും ടി.എന്‍.പ്രതാപന്‍ എം.പി.യെയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. വി.എം സുധീരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: മരുന്നിനുപകരം മദ്യം നല്‍കാനുള്ള സര്‍ക്കാരിന്റെ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത തലതിരഞ്ഞ ഉത്തരവ് സ്റ്റേ ചെയ്ത ബഹു.ഹൈക്കോടതിയുടെ നടപടി വലിയൊരു സാമൂഹ്യദുരന്തത്തില്‍നിന്നും നാടിനെ രക്ഷിക്കുന്നതാണ്. മഹാവിപത്തായ കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഒറ്റക്കെട്ടായി നില്‍ക്കുന്ന കേരളത്തിന് അപമാനകരമായ ഈ ഉത്തരവിലൂടെ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. മദ്യ ഉപയോഗം നിര്‍ത്തുക വഴി പിന്മാറ്റ അസ്വാസ്ഥ്യം ഉണ്ടാകുന്നവര്‍ക്ക് വേണ്ടത്ര ചികിത്സാ സൗകര്യം ഇല്ലാത്തതുകൊണ്ടാണ് ഈ ഉത്തരവ് പുറപ്പെടുവിക്കേണ്ടിവന്നതെന്ന സര്‍ക്കാര്‍ വാദം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല; അപഹാസ്യവുമാണ്. പ്രാഥമിക ആരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകളും മാനസികാരോഗ്യകേന്ദ്രങ്ങളും വരെ സര്‍വ്വ തലത്തിലും ഇതിനെല്ലാമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആരോഗ്യവകുപ്പിനെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാട് വളരെ വിചിത്രമാണ്. ഇനിയെങ്കിലും ഇത്തരം തെറ്റായ ഉത്തരവുകള്‍ പുറപ്പെടുവിക്കാതിരിക്കാനുള്ള ശക്തമായ താക്കീതാണ് ഈ വിധിയിലൂടെ ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. സമയോജിതമായി അതിഗുരുതരമായ ഈ പ്രശ്‌നത്തില്‍ ബഹു.ഹൈക്കോടതിയുടെ ഇടപെടലിന് ഇടവരുത്തിയ ഡോക്ടര്‍ സമൂഹത്തെയും ടി.എന്‍.പ്രതാപന്‍ എം.പി.യെയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in