Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിസ്മയയുടെ മരണം; പ്രതി കിരൺകുമാറിന്‍റെ പിതാവ് കൂറുമാറിയതായി കോടതി

വിസ്മയയുടെ മരണം; പ്രതി കിരൺകുമാറിന്‍റെ പിതാവ് കൂറുമാറിയതായി കോടതി
കൊല്ലം : വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ  പ്രതി കിരൺകുമാറിന്‍റെ പിതാവ് സദാശിവൻ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ള വിചാരണ കോടതിയിൽ മൊഴി നൽകി. ആത്മഹത്യാ കുറിപ്പ് താൻ പോലീസിന് കൈമാറിയെന്നും കോടതിയിൽ സദാശിവൻ പിള്ള മൊഴി നൽകുകയായിരുന്നു. ഇതോടെ സദാശിവൻ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ പോലീസിന് നൽകിയ മൊഴിയിലും മാധ്യമങ്ങൾക്കു മുന്നിലും ഇത്തരം ഒരു ആത്മഹത്യാ കുറിപ്പിനെ കുറിച്ച് സദാശിവൻപിള്ള പറഞ്ഞിരുന്നില്ല. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ വിസ്മയ കേസിന്‍റെ വിചാരണ തുടരുകയാണ്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in