Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയത്ത് വണ്ടികളുടെ കൂട്ടയിടി; ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്ക്

കോട്ടയത്ത് വണ്ടികളുടെ കൂട്ടയിടി; ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്ക്
  കോട്ടയം: ചിങ്ങവനത്തിന് സമീപം പരുന്തുമ്പാറയ്ക്കും സദനം കവലയ്ക്കും ഇടയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. മിനി ആംബുലൻസും, ഓട്ടോറിക്ഷയും, ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ആംബുലൻസിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മുൻ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൊല്ലാട് ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്‍റെ ഡ്രൈവർ രാജീവ് തോമസിനെ (38) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെ ചിങ്ങവനം – പരുന്തുമ്പാറ റോഡിൽ സദനംകവലയിൽ വില്ലേജ് ഓഫിസിന് മുന്നിലെ റോഡിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേക്ക് പോയ ലോറിയുടെ പിന്നിൽ ആംബുലൻസ് ഇടിക്കുകയായിരുന്നു. വെട്ടിച്ചുമാറ്റിയ ആംബുലൻസ് മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in