Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാവ സുരേഷ് ആശുപത്രി വിട്ടു; രണ്ടാം ജന്മമെന്ന് പ്രതികരണം

വാവ സുരേഷ് ആശുപത്രി വിട്ടു; രണ്ടാം ജന്മമെന്ന് പ്രതികരണം
കോട്ടയം: മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യനില പരിശോധിച്ച ശേഷമാണ്  ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഇന്ന് രാവിലെയോടെയാണ് വാവ സുരേഷ് ആശുപത്രി വിട്ടത്. ഇത് തന്‍റെ രണ്ടാം ജന്മമാണെന്ന് വാവ സുരേഷ് പ്രതികരിച്ചു. തനിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ലഭിച്ചതെന്നും സുരേഷ് പറഞ്ഞു.  മന്ത്രി വിഎന്‍ വാസവന്‍ ഉള്‍പ്പെടെയുള്ളവര്‍  വാവ സുരേഷിനെ വീട്ടിലേക്ക് യാത്രയാക്കാനായി എത്തിയിരുന്നു. അതേസമയം പാമ്പ് പിടിത്തം തുടരുമെന്ന് വാവ സുരേഷ് പറഞ്ഞു. തന്നെ പാമ്പ് പിടിക്കാൻ വിളിക്കരുത് എന്ന രീതിയില്‍  വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ തനിക്കെതിരെ പ്രചാരണം നടത്തുന്നുണ്ട്. നിലവിലുള്ള ഒരു രീതിയും സുരക്ഷിതമല്ലെന്നും വാവ സുരേഷ് ചൂണ്ടിക്കാട്ടി. പാമ്പു കടിയേറ്റ ഭാഗത്തെ മുറിവ് അൽപം കൂടി ഉണങ്ങാനുണ്ട്. ഇതിനുള്ള ആന്‍റിബയോട്ടിക് മരുന്ന് മാത്രമാണ് നിലവിൽ നൽകുന്നത്. ചെറിയ ശരീര വേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് സുരേഷ് പറഞ്ഞു. ആരോഗ്യവാനായെങ്കിലും 10 ദിവസമെങ്കിലും പൂർണവിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in