Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുഡിഎഫിന് വന്‍ മുന്നേറ്റമെന്ന് ടൈംസ് നൗ സര്‍വ്വേഫലം

യുഡിഎഫിന് വന്‍ മുന്നേറ്റമെന്ന് ടൈംസ് നൗ സര്‍വ്വേഫലം
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന്‍റെ വന്‍ മുന്നേറ്റത്തിന് സാധ്യത പ്രവചിച്ച് ടൈംസ് നൗ-വിഎംആര്‍ പ്രീപോള്‍ അഭിപ്രായ സര്‍വ്വേഫലം. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിയുടെ വിജയത്തിന് ഏറെ ഗുണകരമാകുമെന്നും അഭിപ്രായസര്‍വ്വേ പറയുന്നു. എല്‍ഡിഎഫിന് രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനാവൂ എന്നും എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ ഒരു വിജയം ലഭിക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു. യുഡിഎഫ് കേരളത്തില്‍ 17 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേഫലം സൂചിപ്പിക്കുന്നത്. കേരളത്തില്‍ യുഡിഎഫിന്‍റെ വോട്ട് വിഹിതം 46.97 ശതമാനമായിരിക്കും എന്നും സര്‍വ്വേ പറയുന്നു. എല്‍ഡിഎഫ് 28.11 ശതമാനം വോട്ടും എന്‍ഡിഎ 20.85 ശതമാനം വോട്ടും നേടുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. ഇന്ത്യയൊട്ടാകെ 960 ഇടങ്ങളിലായി 14,301 വോട്ടര്‍മാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in