Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Entertainment

കര്‍ണ്ണനെ തിരുത്തി ഉദയനിധി സ്റ്റാലിന്‍

കര്‍ണ്ണനെ തിരുത്തി ഉദയനിധി സ്റ്റാലിന്‍
ധനുഷ് നായകനായ മാരി സെന്‍വരാജ് ചിത്രം 'കര്‍ണ്ണന്‍' കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തെ തിരുത്തി എത്തിയിരിക്കുകയാണ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാടിനെ നടുക്കിയ കൊടിയംകുളം സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.എന്നാല്‍ യഥാര്‍ത്ഥത്തില്‍ 1995 ല്‍ എഡിഎംകെ ഭരണകാലത്താണ് സംഭവം നടന്നതെന്നും 1997ല്‍ ഡിഎംകെയാണ് ഭരണത്തിലുണ്ടായിരുന്നതെന്നും സ്റ്റാലിന്‍ പറയുന്നു. സംവിധായകന്‍ മാരിസെല്‍വരാജുമായി വിഷയം സംസാരിച്ചുവെന്നും സിനിമയിലെ തെറ്റുതിരുത്താന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായും ഉദയനിധി കൂട്ടിചേര്‍ത്തു. അതേസമയം കര്‍ണ്ണന്‍ മികച്ച ഒരു സിനിമ അനുഭവമാണെന്നും അടിച്ചമര്‍ത്തപ്പെട്ടവരുടെ വേദന അതിശയോക്തിയില്ലാതെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. നടന്‍ ധനുഷിനെയും സംവിധായകനെയും വിളിച്ച് അഭിനന്ദിച്ചിരുന്നെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

Related articles

See all
Popular News

'RX 100' താരം കാർത്തികേയ ബോക്‌സിംഗ് റിംഗിലേക്ക്; സ്വന്തം സംവിധാനത്തിൽ ബിഗ് ബജറ്റ് പാൻ-ഇന്ത...

Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Popular News

അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമാകുന്ന 'മോഹന വള്ളി'; ചിത്രീകരണം പൂർത്തിയായി

Save your stories

Sign in