'വൈറസുകളേക്കാള്‍ വിഷമുള്ള മനുഷ്യ വൈറസുകള്‍'; ഡിവൈഎഫ്‌ഐ നേതാക്കളെ കുറ്റപ്പെടുത്തി യു പ്രതിഭ എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
April 03, 2020
1 min read
•
Updated: June 10, 2026
ആലപ്പുഴ: മണ്ഡലത്തിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമാകാതിരുന്ന തന്നെ വിമര്‍ശിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ യു പ്രതിഭ എംഎല്‍എ. വൈറസുകളേക്കാള്‍ വിഷമുള്ള ചില മനുഷ്യ വൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന വര്‍ക്ക് ഫ്രം ഹോം രീതിയാണ് നടപ്പാക്കുന്നത്. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയിട്ടില്ല. കമ്മ്യൂണിറ്റി കിച്ചണ്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കുന്നുണ്ട്. വൈറസുകളേക്കാള്‍ വിഷമുള്ള ചിലമനുഷ്യ വൈറസുകള്‍ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട് അതിനെയെല്ലാം പുച്ഛത്തോടെ തള്ളുകയാണെന്നും എംഎല്‍എ പറഞ്ഞു.
എം.എല്‍.എക്കെതിരെ പ്രവർത്തകർ ഫേസ്ബുക്കിലൂടെ വിമർശനമുന്നയിച്ചിരുന്നു. മണ്ഡലത്തിലെ എം.എല്‍.എ ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കാത്തതിനെയും പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സഹായമെത്തിക്കുകയല്ല വേണ്ടതെന്നും ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് നേരിട്ട് പരിഹരിക്കുന്നതാണ് ജനപ്രതിനിധിയുടെ വിജയമെന്നും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദ് ഷാജഹാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുകയാണെന്ന എം.എല്‍.എയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഡി.വൈ.എഫ്.ഐ നേതാവിന്‍റെ മറുപടി. എം.എല്‍.എ ഓഫീസ് തുറന്നുപ്രവര്‍ത്തിക്കാത്തത് പാര്‍ട്ടി അംഗങ്ങള്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അവശ്യസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി ബന്ധപ്പെട്ടിട്ടും ഒരാഴ്ചയായി ഓഫീസ് തുറക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ വിമർശിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10