Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോട്ടയം മോനിപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കോട്ടയം മോനിപ്പള്ളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
  കോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയിൽ നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. അപകടത്തെ തുടർന്ന് റോഡിൽ കിടന്ന ഇരുവരെയും കുറവിലങ്ങാട് പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ ടോറസ് ലോറി ഡ്രൈവർ കുറവിലങ്ങാട് സ്വദേശി സോമനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു  അപകടമുണ്ടായത്. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മടങ്ങിയെത്തുകയായിരുന്നു അടൂർ സ്വദേശികളായ മനോജും കുട്ടനും. കുറവിലങ്ങാട് മോനിപ്പള്ളിയിൽ ഷാപ്പിന് സമീപത്തുവെച്ച് എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. പോലീസെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in