Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നമ്പി നാരായണനെതിരെ ടിപി സെൻകുമാർ; പത്മ പുരസ്‌കാരത്തിനുള്ള യോഗ്യത എന്തെന്നും സംഭാവന എന്തെന്നും ചോദ്യം

നമ്പി നാരായണനെതിരെ ടിപി സെൻകുമാർ; പത്മ പുരസ്‌കാരത്തിനുള്ള യോഗ്യത എന്തെന്നും സംഭാവന എന്തെന്നും ചോദ്യം
Nambi Narayanan TP Senkumar നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. പത്മ പുരസ്‌കാരത്തിനുള്ള എന്ത് യോഗ്യതയാണ് നമ്പിനാരായണനുള്ളത്. ആദരിക്കപ്പെടാൻ നമ്പി നാരായണൻ എന്ത് സംഭാവന നൽകിയെന്നും സെൻകുമാർ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡിന് പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്തവര്‍ തന്നെ ഇതില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസ് സുപ്രീം കോടതി നിയോഗിച്ച സമിതി പരിഗണിക്കുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് അംഗീകാരമെന്നും അദ്ദേഹം ചോദിച്ചു. ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞന്‍ മാത്രമാണ് നമ്പി നാരായണണെന്നും സാധാരണ ഗതിയില്‍ ശാസ്ത്രജ്ഞര്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കുമ്പോള്‍ അവര്‍ നല്‍കിയ സംഭാവന വിശദീകരിക്കുമെങ്കിലും നമ്പി നാരായണന്‍റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഇത്തവണ അവാര്‍ഡിന് പരിഗണിക്കാന്‍ വിട്ടുപോയ ഗോവിന്ദചാമിക്കും മറിയം റഷിദയ്ക്കും അടുത്ത വര്‍ഷം പത്മവിഭൂഷണ്‍ നല്‍കണമെന്നും സെന്‍കുമാര്‍ പരിഹസിച്ചു. അതേസമയം, ടി പി സെന്‍കുമാറിന്‍റെ ചോദ്യത്തിന് മറുപടിയുമായി നമ്പി നാരായണന്‍ രംഗത്തെത്തി. പരാതിയുണ്ടെങ്കിൽ കോടതിയിൽ പറയണമെന്നും ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താൻ കൊടുത്തിരിക്കുന്ന കേസിൽ സെൻകുമാർ പ്രതിയാണെന്നും അദ്ദേഹം പറഞ്ഞു. സെൻകുമാറിന് കോടതിവിധി മനസിലാക്കിട്ടില്ലെന്നും ആരോപണങ്ങള്‍ അപ്രസക്തമാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. പൊലീസിന്‍റെ വീഴ്ചകൾ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നതെന്നും സെൻകുമാറിന്‍റെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്നും നമ്പി നാരായണൻ പ്രതികരിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in