Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആഘോഷങ്ങളില്ല, ചടങ്ങുകൾ മാത്രമായി ഇന്ന് തൃശൂർ പൂരം

ആഘോഷങ്ങളില്ല, ചടങ്ങുകൾ മാത്രമായി ഇന്ന് തൃശൂർ പൂരം
തൃശൂര്‍:  ആഘോഷങ്ങൾ ഇല്ലാതെ ചടങ്ങുകള്‍ മാത്രമായി ഇന്ന് തൃശൂർ പൂരം. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നില നിൽക്കുന്നതിനാൽ 5 പേർ മാത്രം പങ്കെടുത്താണ് ചടങ്ങുകൾ നടത്തുന്നത്. പ്രധാന പങ്കാളികളായ പാറമേക്കാവ്- തിരുവമ്പാടി ക്ഷേത്രങ്ങളിൽ പുലർച്ചെ 5 പേർ മാത്രം അകത്ത് പ്രവേശിച്ച് ചടങ്ങുകൾ നടത്തി. എട്ട് ഘടക ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ ഒന്നും ഉണ്ടായില്ല. പാറമേക്കാവിലും തിരുവമ്പാടിയിലും രാവിലെ ശ്രീഭൂത ബലി നടന്നു. രണ്ടിടത്തും രാവിലെ 9 മണിയോടെ എല്ലാ പൂജകളും പൂർത്തിയാക്കി നട അടച്ചു. തിരുവമ്പാടി വൈകീട്ട് നടുവിൽ മഠത്തിൽ പോയി ആറാട്ട് നടത്തും. തിടമ്പ് കയ്യിൽ എടുത്താകും കൊണ്ടു പോവുക. തിരിച്ചെത്തിയാൽ ഉടൻ കൊടിയിറക്കും. പാറമേക്കാവിൽ ക്ഷേത്രത്തിന് അകത്ത് മാത്രമാകും ചടങ്ങുകൾ. നാളെ ക്ഷേത്ര കുളത്തിൽ തന്നെ ആറാട്ടും നടത്തും. എന്നാൽ ഉപചാരം ചൊല്ലി പിരിയൽ ഉണ്ടാകില്ല.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in