Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മരണക്കെണിയായി തിരുവല്ല-കുമ്പഴ റോഡ്; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

മരണക്കെണിയായി തിരുവല്ല-കുമ്പഴ റോഡ്; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
  പത്തനംതിട്ട: തിരുവല്ല -കുമ്പഴ റോഡിലെ ദുരവസ്ഥക്കെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കർഷക വേഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയും സഹപ്രവർത്തകരും റോഡിൽ പ്രതീകാത്മ കൃഷിയിടം ഒരുക്കി നെൽവിത്തുകൾ വിതറുകയും, വാഴത്തൈകൾ നടുകയും ചെയ്തു. നിരവധി വാഹന യാത്രികരാണ് ദിവസവും ഇവിടെ അപകടത്തിൽ പെടുന്നത്. റോഡിന്‍റെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം അധികൃതർ കണ്ടില്ലങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.     പ്രതീകാത്മക പ്രതിഷേധസമരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.സി ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ ബാസിത്ത് താക്കര, ബിന്ദു ബിനു, കാർത്തിക് മുരിങ്ങമംഗലം, അസ്‌ലം കെ അനൂപ്, മുഹമ്മദ് റോഷൻ, ജോയമ്മ സൈമൺ എന്നിവർ നേതൃത്വം നൽകി.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in