Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണം; കേരളത്തിലെ ജനങ്ങളെ സർക്കാർ കബളിപ്പിച്ചു: കെ.എസ് ശബരീനാഥന്‍ എം.എല്‍.എ

സ്പ്രിങ്ക്ളര്‍ കരാര്‍ റദ്ദാക്കണം; കേരളത്തിലെ ജനങ്ങളെ സർക്കാർ കബളിപ്പിച്ചു: കെ.എസ് ശബരീനാഥന്‍ എം.എല്‍.എ
തിരുവനന്തപുരം:  സ്പ്രിങ്ക്ളർ കരാർ സർക്കാർ റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ് ശബരീനാഥൻ എം.എൽ.എ. വിഷയത്തിൽ ഐ.ടി സെക്രട്ടറിയുടെ വിശദീകരണം പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണ്. അമേരിക്കൻ കമ്പനിക്ക് ഡിജിറ്റലായി ഒപ്പ് അയച്ചുവെന്നത് ഗുരുതരമായ പിഴവാണ്.  പത്ര സമ്മേളനം നടത്തേണ്ടത് ഐ.ടി സെക്രട്ടറിയല്ല മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. നിയമ വ്യവസ്ഥിതിയെ തന്നെ അവഹേളിച്ചിരിക്കുകയാണ് ഐ.ടി സെക്രട്ടറി. മുഖ്യമന്ത്രിയുടേയും ഐ.ടി സെക്രട്ടറിയുടേയും പ്രതികരണങ്ങളിൽ വൈരുദ്ധ്യമുണ്ട്. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പിന്നീട് ഉണ്ടാക്കുകയാണ് ചെയതത്. ഇതിലൂടെ കേരളത്തിലെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുകയാണ് ചെയ്തത്. ഐ.ടി സെക്രട്ടറിക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ കഴിയുന്ന വിഷയമല്ല ഇത്. കേരള മുഖ്യമന്ത്രിയെയാണോ ഐ.ടി സെക്രട്ടറിയെയാണോ വിശ്വസിക്കേണ്ടതെന്നതില്‍ സർക്കാർ തന്നെ വ്യക്തത നൽകണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശബരീനാഥന്‍ എം.എല്‍.എ.

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

'മുഖ്യമന്ത്രിയും കൂട്ടരും ചെയ്തത് 5 വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റം' ; പരാതി നല്‍ക...

Latest News

'എക്സിറ്റ് പോളുകള്‍ ജനവികാരത്തിന്‍റെ യഥാർത്ഥ പ്രതിഫലനമല്ല' ; യുഡിഎഫ് വമ്പിച്ച വിജയം നേടുമ...

Kerala

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഓയില്‍ കടലില്‍ വ്യാപിച്ചു ; വേളിയിലും...

Save your stories

Sign in