Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസ്; ജീവപര്യന്തം റദ്ദാക്കണമെന്ന നിഷാമിന്‍റെ ഹർജി ഹൈക്കോടതി തള്ളി

സെക്യൂരിറ്റി ജീവനക്കാരനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസ്; ജീവപര്യന്തം റദ്ദാക്കണമെന്ന നിഷാമിന്‍റെ ഹർജി ഹൈക്കോടതി തള്ളി
  തൃശൂർ: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വണ്ടിയിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് മുഹമ്മദ് നിഷാം നല്‍കിയ അപ്പീലാണ് ഹൈക്കോടതി തള്ളിയത്. അതേസമയം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകമാണ് നിഷാം നടത്തിയതെന്നും ജീവപര്യന്തം തടവിന് പകരം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമുള്ള സര്‍ക്കാരിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ കോടതി വിധിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചന്ദ്രബോസിനെ കൊല്ലാന്‍ നിഷാം ഉപയോഗിച്ച ആഢംബര കാറായ ഹമ്മർ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് വാഹനത്തിന്‍റെ ഉടമ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

Related articles

See all
Latest News

തൃശൂരില്‍ യുവാവിന്‍റെ ദുരൂഹ മരണം കൊലപാതകം; വഴക്കിനിടെ കത്തി കൊണ്ട് കുത്തിയത് ഭാര്യ

Latest News

കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസ്: മുഖ്യ പ്രതി ഒളിവില്‍ തന്നെ; പ്രതിപ്പട്ടിക വിപുലീകരിച്...

Kerala

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി; തൃശൂരില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാ...

Kerala

ബൈക്ക് നല്‍കിയില്ല; തൃശൂരില്‍ ഹീമോഫീലിയ രോഗിക്ക് ക്രൂര മർദ്ദനം | VIDEO

Save your stories

Sign in