Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊച്ചിന്‍ കാർണിവലിലെ ‘ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്; നടപടി ബിജെപിയുടെ പരാതിയില്‍

കൊച്ചിന്‍ കാർണിവലിലെ ‘ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്; നടപടി ബിജെപിയുടെ പരാതിയില്‍
കൊച്ചി: കൊച്ചിൻ കാർണിവലിൽ അവതരിപ്പിക്കാനിരുന്ന നാടകത്തിന് വിലക്ക് ഏർപ്പെടുത്തി ആർഡിഒ. ‘ഗവർണറും തൊപ്പിയും’ എന്ന നാടകത്തിനാണ് ഭാഗിക വിലക്ക്. നാടകത്തിൽ എവിടേയും 'ഗവർണർ' എന്ന വാക്ക് ഉപയോഗിക്കരുത്, കേന്ദ്ര–സംസ്ഥാന സർക്കാരുകളെ പരാമർശിക്കുന്നതൊന്നും പാടില്ല, സംസാരരീതി, വേഷം, മതപരമായ കാര്യങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണമെന്നാണ് ഫോർട്ട്കൊച്ചി ആർഡിഒയുടെ ഉത്തരവ്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് നടപടി. നാട്ടക് കൊച്ചി മേഖല ഇന്ന് നടത്താനിരുന്ന നാടകമായിരുന്നു ഇത്. നാടകത്തിന്‍റെ പേര് മാറ്റണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഭരണഘടനാ പദവിയിലുള്ള വ്യക്തികളെ അവഹേളിക്കുന്ന നാടകം എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഗവര്‍ണര്‍ എന്ന പേര് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ആണ് വിലക്ക് നോട്ടീസ് കിട്ടിയത്. അതേസമയം വിലക്കിയ നടപടിക്കെതിരെ പ്രതിഷേധിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in