Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എത്ര രാജ്യങ്ങള്‍ക്കാണ് അവർ കൊവിഡ് വാക്സിന്‍ നല്‍കിയത്; ചൈനാ സ്തുതിയുമായി എസ്ആർപി

എത്ര രാജ്യങ്ങള്‍ക്കാണ്  അവർ കൊവിഡ് വാക്സിന്‍ നല്‍കിയത്; ചൈനാ സ്തുതിയുമായി എസ്ആർപി
കമ്മ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യം വെച്ചാണ് ഇന്ത്യയിൽ ചൈനയ്ക്ക് എതിരായ പ്രചാരണം നടത്തുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് എസ്ആർപിയുടെ ചൈനാ പ്രേമം പുറത്തുവന്നത്. കൊവിഡ് കാലത്ത് ചൈന 116 രാജ്യങ്ങൾക്കും ക്യൂബ 50 രാജ്യങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകിയെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ആകുന്ന പോലെ ചൈന കരുത്ത് ആർജിച്ചു. സോഷ്യലിസ്റ്റ് നേട്ടം ആണ് ചൈനയിൽ ഉണ്ടായത്. ചൈനയുടെ നേട്ടം മറച്ചുവെക്കാൻ ആഗോള അടിസ്ഥാനത്തിൽ ചൈനയ്ക്ക് എതിരെ പ്രചരണം നടക്കുന്നു. ചൈനയെ വളയാൻ ഇന്ത്യ ഉൾപ്പെടെ ഉള്ളവരുടെ സഖ്യം നിലനിൽക്കുന്നു . ചൈന പക്ഷെ 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കി. അതേസമയം ഇന്ത്യക്ക് അയൽ രാജ്യങ്ങളുമായി സൗഹൃദമില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കമായി. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് സമ്മേളനം. മന്ത്രി വിഎൻ വാസവൻ, പികെ ശ്രീമതി ടീച്ചർ, എംസി ജോസഫെെൻ, കെജെ തോമസ്, എളമരം കരീം അടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുത്തു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in