Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കരുവാറ്റയിൽ കണ്ട അസ്ഥികൂടം തൃക്കുന്നപ്പുഴ സ്വദേശി ബ്രഹ്മാനന്ദന്‍റേതാണെന്നതിനു കൂടുതൽ തെളിവുകൾ

കരുവാറ്റയിൽ കണ്ട അസ്ഥികൂടം തൃക്കുന്നപ്പുഴ സ്വദേശി ബ്രഹ്മാനന്ദന്‍റേതാണെന്നതിനു കൂടുതൽ  തെളിവുകൾ
കരുവാറ്റയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ കണ്ട അസ്ഥികൂടം തൃക്കുന്നപ്പുഴ സ്വദേശി ബ്രഹ്മാനന്ദന്‍റേതാണെന്നതിനു കൂടുതൽ തെളിവുകൾ ലഭിച്ചതായി പോലീസ് പറഞ്ഞു .അസ്ഥി കൂടത്തിന് സമീപത്തുനിന്ന് മുണ്ടിനുള്ളിൽ കെട്ടിവച്ച് നിലയിൽ ബ്രഹ്മാനന്ദന്‍റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, മൊബൈൽഫോൺ എന്നിവയാണ് ലഭിച്ചത്. 2019 ജൂൺ 17ന് പല്ലന ലക്ഷ്മി തോപ്പിൽ ബ്രഹ്മാനന്ദനെ കാണാനില്ലെന്ന് ഭാര്യ ശോഭന തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകിയിരുന്നു. അസ്ഥികൂടത്തിന് സമീപത്തും നിന്ന് ലഭിച്ച കുട, ചെരിപ്പ്, ഷർട്ടിന്‍റെ ഭാഗങ്ങൾ എന്നിവ ബന്ധുക്കൾ നേരത്തെ തിരിച്ചറിഞ്ഞു. കാണാതായ ദിവസം ഇയാൾ നടന്നുപോകുന്നത് കണ്ടതായി തൃക്കുന്നപ്പുഴ പോലീസിന് മൊഴി നൽകിയ ആളും ഷർട്ട് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ശാസ്ത്രീയ പരിശോധന നടത്തിയവർ സൂചിപ്പിച്ച പ്രായവും ഉയരവും തൃക്കുന്നപ്പുഴ സ്വദേശിയെ കാണാതയപ്പോൾ പോലീസിനു നൽകിയ പരാതിയിൽ പറഞ്ഞവയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പോലീസ് സർജനിൽ നിന്നുള്ള വിവരങ്ങൾ കൂടി ലഭിച്ചാൽ രണ്ട് ദിവസത്തനകം ബന്ധുക്കൾക്ക് അസ്ഥികൂടം വിട്ടുകൊടുക്കും

Related articles

See all
District

കായംകുളത്തിന് സമീപം കറ്റാനത്ത് ബൈക്കപകടം; 2 മരണം

District

പൊതുമേഖല സ്ഥാപനമായ ചേര്‍ത്തല ആട്ടോകാസ്റ്റിൽ തൊഴിലാളികളുടെ പട്ടിണിസമരം

Kerala

കേരളത്തിൽ വീണ്ടും കൊവിഡ് മരണം; ആലപ്പുഴ സ്വദേശിയുടെ പരിശോധന ഫലം പോസിറ്റീവ്; സംസ്ഥാനത്ത് ആകെ...

District

എസ്.എസ്.എല്‍.സി - പ്ലസ് 2 പരീക്ഷകള്‍ നടക്കാനിരിക്കെ, പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്...

Save your stories

Sign in