Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശുഹൈബിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം ഫെബ്രുവരി 12ന്

ശുഹൈബിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം ഫെബ്രുവരി 12ന്
മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ എസ്.പി.ശുഹൈബിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒന്നാം രക്തസാക്ഷിത്വ ദിനാചരണം ഫെബ്രുവരി 12-ന് മട്ടന്നൂരില്‍ നടക്കും. പരിപാടിയുടെ സംഘാടകസമിതി ഓഫീസ് അമ്പലം റോഡില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ലോക്‌സഭാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിച്ചു. വി.ആര്‍.ഭാസ്‌കരന്‍, പൊന്നമ്പേത്ത് ചന്ദ്രന്‍, ഒ.കെ.പ്രസാദ്, ടി.വി.രവീന്ദ്രന്‍, ടി.എം.ഹാരിസ്, ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, കെ.പി.ലിജേഷ്, സുദീപ് ജയിംസ്, ഫര്‍സിന്‍ മജീദ്, വിനീഷ് ചുള്ളിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ചുള്ള റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാര്‍ മുഖ്യാതിഥിയായിരിക്കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍, എഐസിസി സെക്രട്ടറിമാരായ കൃഷ്ണ അല്ലവരു, പി.സി.വിഷ്ണുനാഥ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, ജനറല്‍ സെക്രട്ടറിമാരായ ആര്‍.രവീന്ദ്ര ദാസ്, ജെ.ബി. മേത്തര്‍, സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ്, എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, വി.ടി.ബല്‍റാം, റോജി.എം ജോണ്‍, കെ.എസ്.ശബരീനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇതോടനുബന്ധിച്ച് കെഎസ്യുവിന്റെ നേതൃത്വത്തില്‍ ഒന്‍പതിന് ചാലോടുനിന്ന് മട്ടന്നൂരിലേക്ക് രക്തസാക്ഷി പദയാത്രയും നടത്തും.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വ്യാപക മഴയ്ക്ക് സാധ്യത

Popular News

കിഫ്ബിയില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച...

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in