Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജനപ്രതിനിധി ആകാൻ എന്തെല്ലാം പഠിക്കണം? പരിശീലന പദ്ധതിയുമായി സജീവ് ജോസഫ് എംഎൽഎ

ജനപ്രതിനിധി ആകാൻ എന്തെല്ലാം പഠിക്കണം? പരിശീലന പദ്ധതിയുമായി സജീവ് ജോസഫ് എംഎൽഎ
ജനപ്രതിനിധി ആകാൻ എന്തെല്ലാം പഠിക്കണം? പാഠ്യവിഷയങ്ങൾ തയാറാക്കി പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ്. 'എംഎൽഎയ്ക്ക് ഒപ്പം നടക്കാം' എന്ന് പേരിട്ടിരിക്കുന്ന പാഠ്യപദ്ധതിയിൽ പാർലമെന്ററി പ്രവർത്തനങ്ങളും താഴെത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കലും വിവിധ മേഖലകളിലെ സന്ദർശനവും ഉൾപ്പെടുന്നു പാർലമെൻ്ററി സംവിധാനത്തെ കുറിച്ച് അവബോധം സൃഷ്ഠിക്കുക, ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരങ്ങൾ കണ്ടെത്തുക, സർക്കാരിൻ്റെ വിവിധ പദ്ധതികൾ, ഫണ്ടുകളുടെ വിനിയോഗം, നയരൂപീകരണത്തിൻ്റെ വിവിധ മേഖലകൾ എന്നിവ മനസിലാക്കുക എന്നിവയാണ് ഈ നൂതന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത്. എംഎൽഎയുടെ ഓഫീസിലാണ് ഇൻ്റേൺഷിപ്പിന് അവസരം ഒരുക്കുന്നത്. 21 വയസ്സ് കഴിഞ്ഞ ബിരുദധാരികൾക്ക് പരിശീലനത്തിനായി അപേക്ഷിക്കാം. 3 മാസത്തെ മുഴുവൻ സമയ പരിശീലനത്തിനും 6 മാസ പാർട്ട് ടൈം പരിശീലനത്തിനുമുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ ബാച്ചിലും 10 പേർക്കാണ് അവസരം. തികച്ചും സൗജന്യമായാണ് പരിശീലനം. നിയമസഭാ നടപടിക്രമങ്ങളും നിയമ നിർമാണത്തിന്റെ വിവിധതലങ്ങളും മനസ്സിലാക്കാനും അവസരമൊരുക്കും. പാർലമെന്ററി നടപടിക്രമങ്ങൾ മനസ്സിലാക്കാൻ പലരും എംഎൽഎമാരെ സമീപിക്കുന്നതിൽനിന്നാണ് ആശയം ഉണ്ടായത്. രാജ്യത്തിൻ്റെ അകത്തും പുറത്തുമുള്ള വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നതിനുമുള്ള അവസരവും ഒരുക്കും. എംഎൽഎയുടെ ഫെയിസ് ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പരിശീലനത്തിനായി നിരവധി പേർ താല്പര്യം പ്രകടിപ്പിച്ച് കൊണ്ട് അപേക്ഷ അയച്ചിട്ടുണ്ട്. ഈ മാസം അവസാനം വരെ അപേക്ഷ സ്വീകരിക്കും. പരിശീലനം അടുത്ത മാസം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സജീവ് ജോസഫ് എംഎൽഎ.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in