Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രളയ ദുരിതാശ്വാസം വിതരണം ചെയ്തു

പ്രളയ ദുരിതാശ്വാസം വിതരണം ചെയ്തു
തിരുവനന്തപുരം: കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ  പ്രളയക്കെടുതിയിൽ നിന്ന് കേരളത്തെ പുനർ നിർമ്മിക്കാനുള്ള യജ്ഞത്തിൽ ഹാരിസൺ മലയാളം ലിമിറ്റഡും (എച്ച്എം എൽ )  ആർപി ജി ഫൗണ്ടേഷനും സജീവമായി പങ്കെടുത്തുവെന്ന് ഹാരിസൺ മലയാളം ബിസിനസ് ഹെഡ് ചെറിയാൻ എം ജോർജ് അറിയിച്ചു. എച്ച് എം എല്ലിന്റെ എസ്റ്റേറ്റുകളിലും പുറത്തും പ്രളയത്തിൽ ഇരയായവർക്ക് വിവിധ തരത്തിലുള്ള സഹായങ്ങളാണ് ജീവനക്കാരും കമ്പിനിയും നൽകിയത്. പ്രാഥമിക ഘട്ടത്തിൽ ദുരിതബാധി തരായവരുടെ വീടുകളുടെ അറ്റകുറ്റ പണികൾക്കു പുറമെ, വീട്ടുപകരണങ്ങൾ , ഫർണീച്ചറുകൾ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ 40 ലക്ഷം രൂപയുടെ ധനസഹായങ്ങൾ വിതരണം ചെയ്തിരുന്നു.. ഇതിനും പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  60 ലക്ഷം രൂപ ആദ്യഘട്ടമെന്ന നിലയിൽ നൽകിയിരുന്നു. ഇക്കഴിഞ്ഞ ദിവസം വയനാട് അച്ചൂർ ടീ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് 25 ലക്ഷം രൂപയുടെ ധന സഹായങ്ങൾ 62 പേർക്കായി വിതരണം ചെയ്തു . ചടങ്ങിൽ സി കെ. ശശീന്ദ്രൻ എം എൽ എ അധ്യക്ഷം വഹിച്ചു . ആർ പി ജി ഫൗണ്ടേഷൻ ട്രസ്റ്റി എച്ച് എൻ എസ്.രാജ് പുട്, കൽപ്പറ്റ ഡിവൈഎസ്പി . പ്രിൻസ് ഏബ്രഹാം , പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എൻ .സി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.. നവകേരള നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടർന്നും എല്ലാ വിധ പിന്തുണയും ഹാരിസൺ മലയാളവും ആർപി ജി ഫൗണ്ടേഷനും നൽകുമെന്ന് ചെറിയാൻ എം ജോർജ് അറിയിച്ചു.

Related articles

See all
Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Popular News

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ച വരെ മഴ തുടരും 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

നെടുമ്പാശ്ശേരി അപകടം: സർക്കാരിൽ നിന്ന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ്; ദേവികയു...

Save your stories

Sign in