'പി.ആർ വർക്കും തള്ളലുമൊക്കെ നടക്കട്ടെ... ഭരണപരാജയം മറയ്ക്കാന്‍ പ്രതിപക്ഷത്തെ കരിവാരിത്തേക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതി'; സി.പി.എമ്മിനെതിരെ തുറന്നടിച്ച് റിയാസ് മുക്കോളി
Jaihind TV News Report
Jaihind TV Web Desk
March 30, 2020
1 min read
•
Updated: June 10, 2026
നിലമ്പൂരിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ ഉണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നപ്പോള്‍ ഗ്രൂപ്പുകളില്‍ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കുകയാണ് അറസ്റ്റിലായ സാക്കിർ തുവ്വക്കാട് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി. ജാഗ്രതക്കുറവ് ഉണ്ടായിരുന്നിരിക്കാമെന്നും സോഷ്യൽ മീഡിയയിൽ ആർക്കും സംഭവിക്കാവുന്ന കൈയബദ്ധം എന്നതൊഴിച്ചാൽ അദ്ദേഹം കേരളത്തെ തന്നെ വിറപ്പിച്ച വലിയ കുറ്റവാളിയൊന്നുമല്ലെന്നും റിയാസ് മുക്കോളി ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ തന്‍റെ പഞ്ചായത്തിലെ നിരവധി അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുന്ന പ്രവർത്തിയിൽ സജീവമായി ഏർപ്പെട്ടിരുന്നയാളാണ് സാക്കിര്‍.
ഇത്തരത്തിലുള്ള വാർത്തകള്‍ സൃഷ്ടിച്ച് പ്രചാരവേലകളുമായിറങ്ങി സര്‍ക്കാരിന്‍റെ പിടിപ്പുകേടിനെ വെളുപ്പിക്കാനും പ്രതിപക്ഷത്തെ കരിവാരിത്തേക്കാനുമുള്ള വേല കയ്യില്‍ വെച്ചാൽമതിയെന്നും അദ്ദേഹം കുറിച്ചു.
'അതെ, അദ്ദേഹം സജീവ കോൺഗ്രസ്സുകാരനും നാട്ടിലെ സിപിഎമ്മുകാരുടെ കണ്ണിലെ കരടുമാണ്.
അതു തന്നെയാണ് അദ്ദേഹത്തെ വേട്ടായാടാനുള്ള കാരണവും.. നിങ്ങളുടെ പിആർ വർക്കും തള്ളലുമൊക്കെ മുറക്ക് നടക്കട്ടെ.. പക്ഷെ, സർക്കാരിൻറെ മുഖം വെളുപ്പിക്കാൻ ഒരു പാവം ചെറുപ്പക്കാരനെ നിങ്ങൾ കരുവാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിച്ച് തരാൻ നിർവ്വാഹമില്ല'-റിയാസ് മുക്കോളി കുറിച്ചു.
റിയാസ് മുക്കോളിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
നിലമ്പൂരിൽ നിന്നും ഡൽഹിയിലേക്ക് ട്രെയിൻ ഉണ്ടെന്ന തരത്തിൽ വാട്സപ്പ് വഴി വ്യാജവാർത്ത പരത്തിയ യൂത്ത്കോൺഗ്രസ്സ് പ്രവർത്തകനെ അറസ്റ്റ് ചെയ്തെന്ന തരത്തിലുള്ള വാർത്തകൾ വരുന്നുണ്ട്.
അത്തരത്തിൽ ഒരു കിംവതന്തി പരന്നപ്പോൾ അത് തൻ്റെ നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തു എന്നതാണ് അദ്ദേഹം ചെയ്ത തെറ്റ്.അതിൻറെ നിജസ്ഥിതി അന്വോഷിക്കാനും അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണ് അറിഞ്ഞത്.
ഒരു ജാഗ്രതക്കുറവ് ഉണ്ടായിരുന്നിരിക്കാം..
അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ എനിക്കടക്കം ആർക്കും സംഭവിക്കാവുന്ന ഒരു കൈയബദ്ധം എന്നതൊഴിച്ചാൽ അദ്ദേഹം ഇന്ന് കേരളത്തെ തന്നെ വിറപ്പിച്ച വലിയ കുറ്റവാളിയൊന്നുമല്ല.
മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ തൻ്റെ പഞ്ചായത്തിലെ നിരവധി അതിഥി തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുന്ന പ്രവർത്തിയിൽ സജീവമായി ഏർപ്പെട്ടവനുമാണ്.
അത്തരത്തിലുള്ള വാർത്തയും സൃഷ്ടിച്ച് പ്രചാരവേലകളുമായിറങ്ങി ഗവൺമെൻറിൻറെ പിടിപ്പുകേടിനെ വെളുപ്പിക്കാനും പ്രതിപക്ഷത്തെ കരിവാരിത്തേക്കാനുമുള്ള വേല കയ്യില് വെച്ചാൽമതി.
അതെ, അദ്ദേഹം സജീവ കോൺഗ്രസ്സുകാരനും നാട്ടിലെ സിപിഎമ്മുകാരുടെ കണ്ണിലെ കരടുമാണ്.
അതു തന്നെയാണ് അദ്ദേഹത്തെ വേട്ടായാടാനുള്ള കാരണവും..
നിങ്ങളുടെ പിആർ വർക്കും തള്ളലുമൊക്കെ മുറക്ക് നടക്കട്ടെ..
പക്ഷെ, സർക്കാരിൻറെ മുഖം വെളുപ്പിക്കാൻ ഒരു പാവം ചെറുപ്പക്കാരനെ നിങ്ങൾ കരുവാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് സമ്മതിച്ച് തരാൻ നിർവ്വാഹമില്ല.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10