Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കൊവിഡ് കാലത്തെ ജനക്ഷേമ പ്രവർത്തനം ; മികച്ച 10 എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത്

കൊവിഡ് കാലത്തെ ജനക്ഷേമ പ്രവർത്തനം ; മികച്ച 10 എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത്
Rahul-Gandhi   ന്യൂഡല്‍ഹി : കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കാര്യക്ഷമമായി ജനങ്ങള്‍ക്ക് സഹായമെത്തിച്ച എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേണ്‍ ഐ സിസ്റ്റംസ് നടത്തിയ സർവേയിലാണ് കൊവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവർത്തിച്ച എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത് ഇടംനേടിയത്. 10 എം.പിമാരുടെ പട്ടികയില്‍ നാല്‍പതിനായിരത്തിലേറെ വോട്ടുകളോടെയും 73 പോയിന്‍റുകളോടെയുമാണ് രാഹുല്‍ ഗാന്ധിയുടെ നേട്ടം. മൂന്ന് ഘട്ടങ്ങളിലായാണ്സര്‍വേ സംഘടിപ്പിച്ചത്. 2020 ഒക്ടോബർ 1 നും  15 നും ഇടയിലായാണ് സർവേയുടെ ആദ്യ ഘട്ടം നടന്നത്. ഇതില്‍ ആകെ 33,82,560 നാമനിർദേശങ്ങള്‍ ലഭിച്ചു. തുടർന്ന് നോമിനേഷനുകളെ അടിസ്ഥാനമാക്കി 25 എം.പിമാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. ജനങ്ങളുടെ ഇടയില്‍ നിന്ന് നേരിട്ടുള്ള അഭിപ്രായ രൂപീകരണമായിരുന്നു രണ്ടാം ഘട്ടം. ലോക്ഡൗണില്‍ എം.പിമാർ എത്രത്തോളം സഹായകരമായി പ്രവർത്തിച്ചു എന്നതിന് മണ്ഡലത്തിലെ ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം സ്വരൂപിച്ചു. ഇത്തരത്തില്‍ വിവിധ ഘട്ടങ്ങളിലായി നടന്ന സർവേയില്‍ മുന്നിലെത്തിയ 10 എം.പിമാരുടെ പട്ടികയാണ് ഗവേണ്‍ ഐ സിസ്റ്റംസ് പ്രസിദ്ധീകരിച്ചത്. ഇതിലാണ് രാഹുല്‍ ഗാന്ധി മൂന്നാം സ്ഥാനത്ത് എത്തിയത്. ആദ്യ 25 പേരുടെ പട്ടികയില്‍ ശശി തരൂർ എം.പിയും ഇടംനേടിയിരുന്നു.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in