Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ റെയില്‍ കല്ലിടല്‍: പോലീസ് അകമ്പടിയോടെ അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാര്‍

കെ റെയില്‍ കല്ലിടല്‍:  പോലീസ് അകമ്പടിയോടെ അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാര്‍
കോട്ടയം: കെ റെയില്‍ കല്ലിടീലിനെതിരെ കോട്ടയത്ത് പ്രതിഷേധം. വൈക്കം ഞീഴൂരിലെ കല്ലിടീലിനെതിരെയാണ്  പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പോലീസ് അകമ്പടിയോടെയാണ് പ്രദേശത്ത് കല്ലിടാനായി അധികൃതര്‍ എത്തിയത്. ഞീഴൂർ വില്ലേജിലെ വിളയംകോട് മേഖലയിലാണ് കല്ലിടീൽ. പരമാവധി 15 മുതൽ 25 മീറ്റർ വരെ വീതിയിൽ ഇരുവശങ്ങളിലും കല്ലിടുക. നേരത്തെയും കോട്ടയത്ത് കെ റെയില്‍ കല്ലിടീല്‍ തടഞ്ഞിരുന്നു. മുമ്പ് കല്ലീടിലുമായി ബന്ധപ്പെട്ട് പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളിൽ എത്തിയ ഉദ്യോഗസ്ഥസംഘത്തെ തടഞ്ഞിരുന്നു. പനച്ചിക്കാട് പഞ്ചായത്തിലെ വെളളൂത്തുരുത്തി മേഖലയിൽ മൂന്നു ദിവസവും വിജയപുരം പഞ്ചായത്തിലെ നട്ടാശേരിയിൽ ഒരു ദിവസവും സർവേ സംഘത്തെ തടയുകയും സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in