Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് സ്വർണ്ണാഭരണം മോഷ്ടിച്ച പോലീസുകാരന് സസ്പെന്‍ഷന്‍

സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് സ്വർണ്ണാഭരണം മോഷ്ടിച്ച പോലീസുകാരന് സസ്പെന്‍ഷന്‍
  കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ സുഹൃത്തിന്‍റെ വസതിയിൽ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായ പോലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കൊച്ചി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അമല്‍ദേവിനെയാണ് എറണാകുളം ഡിസിപി സസ്പെന്‍ഡ് ചെയ്തത്. സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമല്‍ദേവ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ നേരത്തയും അച്ചടക്ക നടപടി ഉണ്ടായിരുന്നു. ഞാറയ്ക്കല്‍ സ്വദേശി നടേശന്‍റെ വീട്ടില്‍ നിന്ന് മകന്‍റെ ഭാര്യയുടെ സ്വര്‍ണ്ണമാണ് ഇയാള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ നടേശന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അമല്‍ദേവിനെ പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ മോഷണം നടത്തിയതായി അമല്‍ദേവ് പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. സ്വര്‍ണ്ണം ഇയാളില്‍ നിന്ന് വീണ്ടെടുത്തിരുന്നു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in