Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഏറ്റുമാനൂരില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

ഏറ്റുമാനൂരില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
എംസി റോഡില്‍ കോട്ടയം ഏറ്റുമാനൂരില്‍ കാറും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഏറ്റുമാനൂര്‍ ക്ലാമറ്റം മല്ലികത്തോട്ടത്തില്‍ മജോ ജോണിയാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂര്‍ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ നിന്നും എത്തിയ മിനി ലോറിയില്‍ ഇടിയ്ക്കുകയായിരുന്നു. മൂന്നു പേരാണ് കാറിനുള്ളിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും മജോ മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

Kerala Police | എസ് എഫ് ഐക്കാര്‍ക്കു നേരേ ലാത്തി ചാര്‍ജ് നടത്തിയെന്ന് ആരോപണം; കോട്ടയം ഡിവൈ...

Latest News

ബിജെപി തുണച്ചു, കിടങ്ങൂര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തു

Latest News

വായ്പാ തവണ മുടങ്ങി; ഗൃഹനാഥന്റെ വീട്ടില്‍ കയറി ആക്രമണം, പ്രതിമകൊണ്ട് തലയ്ക്കടിച്ചു

Save your stories

Sign in