Logo
Sun, Jul 05, 2026 • 06:38 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രതിഭ എംഎല്‍എയുടെ പരാമര്‍ശം; മാധ്യമപ്രവര്‍ത്തകകൂടിയായിരുന്ന വീണ ജോര്‍ജ് എംഎല്‍എ മറുപടി പറയണമെന്ന് എന്‍.എസ് നുസൂര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 04, 2020
1 min read Updated: June 07, 2026
SHARE:
SAVE: Login to save

പ്രതിഭ  എംഎല്‍എയുടെ പരാമര്‍ശം; മാധ്യമപ്രവര്‍ത്തകകൂടിയായിരുന്ന വീണ ജോര്‍ജ് എംഎല്‍എ മറുപടി പറയണമെന്ന് എന്‍.എസ് നുസൂര്‍
കായംകുളം എംഎല്‍എ യു പ്രതിഭ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന വീണ ജോര്‍ജ് എംഎല്‍എ മറുപടി പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂര്‍. പരാമര്‍ശം ഏറെ വേദനിപ്പിച്ച രണ്ടുപേര്‍ വീണാ ജോര്‍ജ് എംഎല്‍എയും നികേഷ് കുമാറുമായിരിക്കുമെന്നും മറുപടി പറയാൻ ഏറെ യോജിച്ച വ്യക്തി വീണാ ജോര്‍ജ് എംഎല്‍എ തന്നെയാണെന്നും എന്‍.എസ് നുസൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്‍ എസ് നുസൂറിന്‍റെ   ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം പ്രിയപ്പെട്ട പ്രതിഭ ചേച്ചി എംഎൽഎ, നിങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകൾ കേട്ടു. നന്നായിട്ടുണ്ട്. ശരീരം വിറ്റു ജീവിക്കുന്നവരെപ്പറ്റി പറയുന്നതും കേട്ടു. അതും നന്നായിട്ടുണ്ട്. എന്തിനാണ് നിങ്ങൾ മാധ്യമപ്രവർത്തകരെ അവരോട് താരതമ്യം ചെയ്തതെന്ന് മനസിലായില്ല. നിങ്ങൾക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇങ്ങനെയാണോ പ്രതികരിക്കുക. നിങ്ങടെ കുട്ടികളായ ഡിവൈഎഫ്ഐ ക്കാരല്ലേ എല്ലാം പറയുന്നത്. സത്യം പറഞ്ഞാൽ നിങ്ങൾ ആദ്യം അവരുടെ സംസ്ഥാന കമ്മിറ്റി ആഫീസിൽ വിളിച്ചു ഈ പറഞ്ഞതൊക്കെ പറഞ്ഞെങ്കിൽ അവരുടെ പ്രശ്നവും നിങ്ങളുടെ കാര്യത്തിലും തീരുമാനമായേനെ. അപ്പോഴേ!!!,നിങ്ങൾ ഈ ശരീരം വിക്കുന്ന മാധ്യമ പ്രവർത്തകരെ പറഞ്ഞപ്പോൾ ഏറെ വേദനിച്ച രണ്ടുപേരുണ്ടാകും.. ആരെന്നറിയുമോ? ഒന്ന് നിങ്ങളുടെ സഹപ്രവർത്തക വീണ ജോർജ് എംഎൽഎ, പിന്നൊന്ന് നിങ്ങളുടെ സ്വന്തം ആളു തന്നെ, നികേഷ് കുമാറും.ഇതിൽ മറുപടി പറയാൻ ഏറെ യോജിച്ച ആള് വീണമാഡം തന്നെയാണെന്നാണ് എന്റെ അഭിപ്രായം. കാര്യം ഒട്ടേറെ വാർത്തകൾ ഇതുപോലെ ആ നാവിന്തുമ്പിൽ നിന്നും കേരള ജനത കേട്ടതാണ്. അതുകൊണ്ട് തന്നെ മാധ്യമ പ്രവർത്തകരെ ഇത്തരത്തിൽ ശരീരം വിറ്റു ജീവിച്ചാൽ മതിയെന്ന് പറയുമ്പോൾ ഇന്നലെകളിൽ മാധ്യമപ്രവർത്തനം ഇതിനേക്കാൾ പരുഷമായ ഭാഷയിൽ നടത്തിയ വീണ ജോർജ് എം എൽ എ മറുപടിപറയണം എന്ന് തന്നെയാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെയും പൊതു സമൂഹത്തിന്റെയും ഒരു താല്പര്യം. ദയവു ചെയ്ത് പ്രതിഭ ചേച്ചി ഇടപെട്ട് ഇവരെക്കൊണ്ട് മറുപടി പറയിക്കണം എന്ന് താത്പര്യപ്പെടുന്നു..
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10