Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കൊവിഡ് ആശ്വാസം ; രാജ്യത്ത് രണ്ട് വാക്സിനുകള്‍ക്ക് അനുമതി

കൊവിഡ് ആശ്വാസം ; രാജ്യത്ത് രണ്ട് വാക്സിനുകള്‍ക്ക് അനുമതി
ന്യൂഡല്‍ഹി : കൊവിഡിനെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ തീരുമാനിച്ച് ഡി.സി.ജി.ഐ. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ് അടിയന്തര ഉപയോഗ അനുമതി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച വാകിസിനാണ് കൊവിഷീല്‍ഡ്. ഭാരത് ബയോടെക്കാണ് കൊവാക്സിന്‍ വികസിപ്പിച്ചെടുത്തത്. വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തതിന് ശേഷമാണ് ഡി.സി.ജിഐ യോഗം വാക്സിന്‍ വിതരണം ചെയ്യാന്‍ അന്തിമ തീരുമാനമെടുത്തത്. ഡല്‍ഹിയില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഡി.സി.ജി.ഐ അറിയിച്ചത്. കൊവിഷീൽഡ് ഡോസിന് 250 രൂപയും കൊവാക്സിന് 350 രൂപയുമാണ്കമ്പനി നിർദേശിച്ചിരിക്കുന്നത്. നിയന്ത്രിതമായ രീതിയിലാകും വാക്സിൻ വിതരണം നടത്തുക. കൊവിഷീൽഡ് വാക്സിന് 70.42 ശതമാനം ഫലപ്രാപ്തി ഉള്ളതായി ഡി.സി.ജി.ഐ വ്യക്തമാക്കി. 2 മുതൽ 3 വരെ ഡിഗ്രി സെൽഷ്യസിലാണ് വാക്സിനുകള്‍ സൂക്ഷിക്കേണ്ടത്. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. നിയന്ത്രിതമായ രീതിയിലാകും ആദ്യഘട്ടത്തില്‍ വാക്സിന്‍ വിതരണം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്‍റെ രണ്ട് ഡോസുകൾക്ക് ഇടയിലുള്ള ഇടവേള 28 ദിവസമാണ്. അടിയന്തരഘട്ടങ്ങളിൽ പൂർണ പരീക്ഷണങ്ങൾ നടത്തിയില്ലെങ്കിലും ചില വാക്സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി നൽകാൻ കഴിയുന്ന പുതിയ ഡ്രഗ്സ് & ക്ലിനിക്കൽ ട്രയൽസ് നിയമം (2019) ഉപയോഗിച്ചാണ് ഈ രണ്ട് വാക്സിനുകൾക്കും നിലവിൽ അടിയന്തരഉപയോഗ അനുമതി നൽകിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്നുകോടി പേർക്കാണ് സൗജന്യ വാക്സിന്‍ നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വർധന്‍ അറിയിച്ചിരുന്നു.

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in