Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്ക് ഡൗൺ കാലത്ത് ശരിക്കും ലോക്കായി തൃശൂർ മുല്ലശേരി മതുക്കര തുരുത്തുകാർ

ലോക്ക് ഡൗൺ കാലത്ത് ശരിക്കും ലോക്കായി തൃശൂർ മുല്ലശേരി മതുക്കര തുരുത്തുകാർ
തൃശൂർ ജില്ലയിലെ മുല്ലശേരി മതുക്കര തുരുത്തുകാർ ഈ ലോക്ക് ഡൗൺ കാലത്ത് ശരിക്കും ലോക്കായി പോയി. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആരംഭിച്ച പാലം നിർമാണം നിലച്ചതോടെ ഈ പ്രദേശത്തുകാർ വലയുകയാണ്. പാടശേഖരങ്ങൾക്ക് നടുവിൽ ഒറ്റപ്പട്ട് നിൽക്കുന്ന മതുക്കര തുരുത്തിലേക്കുള്ള ഏക റോഡ് മുറിച്ചാണ് ഇവിടെ പാലം നിർമിക്കുന്നത്. മുല്ലശേരി കനാലിലെയും ചെമ്മീൻ ചാലിലെയും വെള്ളം ഇരു ഭാഗത്തും കെട്ടി നിർത്തിയാണ് നിർമാണം തുടങ്ങിയത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി രൂപ ചെലവിട്ടാണ് നിർമാണം. ഫെബ്രുവരി 5 ന് തുടങ്ങിയ പ്രവർത്തികൾ അതിവേഗം മുന്നോട്ട് നീങ്ങുന്നതിനിടെയാണ് കൊവിഡ് ചതിച്ചത്. നിർമാണ രംഗത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങി. ഇതോടെ പ്രവർത്തനങ്ങൾ എല്ലാം നിലച്ചു. പാലത്തിന്റെ പണി അവശ്യ സർവീസായി കണക്കാക്കി നിർമാണം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം നിലവിൽ 4 സ്പാനുകളുടെ പണി അഞ്ചടി ഉയരത്തിൽ എത്തി നിൽക്കുകയാണ്. മഴ പെയ്ത് കനാലിലും ചാലിലും വെള്ളം നിറഞ്ഞാൽ പാലത്തിന്റെ പണി തുടരാനാകില്ല. 110 കുടുംബങ്ങളുള്ള മതുക്കര തുരുത്ത് ഇതോടെ തീർത്തും ഒറ്റപ്പെടും.   https://youtu.be/RKzWUOVPF1w

Related articles

See all
Latest News

വന്‍ വ്യവസായികള്‍ക്ക് തഴച്ചുവളരാന്‍ ചെറുകിടക്കാരെ മോദി സര്‍ക്കാര്‍ ബലിയാടാക്കി; നോട്ട് നിര...

Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

തൃശൂർ പൂരം 23 ന് ; കെങ്കേമമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി, കൊവിഡ് പ്രൊട്ടോക്കോള്‍ കർശനം

Kerala

മുൻ ഡിസിസി അധ്യക്ഷന്‍ ഭാസ്‌കരൻ നായർ അന്തരിച്ചു

Save your stories

Sign in