Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിണറായി വിജയന് ജനസംഘവുമായുള്ള ബന്ധം ആരും മറന്നിട്ടില്ലെന്ന് മുല്ലപ്പള്ളി

പിണറായി വിജയന് ജനസംഘവുമായുള്ള ബന്ധം ആരും മറന്നിട്ടില്ലെന്ന് മുല്ലപ്പള്ളി
കെപിസിസി വർക്കിംഗ് പ്രസിഡൻറ് കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു. ആയിരങ്ങൾ പങ്കെടുത്ത സ്വീകരണ യോഗങ്ങളാണ് കണ്ണുരിലും പിലാത്തറയിലും നടന്നത്. കണ്ണുരിലെ സ്വീകരണ പൊതുയോഗം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് ജനസംഘവുമായുള്ള ബന്ധം ആരും മറന്നിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജില്ലാ അതിർത്തിയായ ഒളവറപ്പാലത്തിൽ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും നേതാക്കളും ജാഥ നായകൻ കെ.സുധാകരനെ സ്വീകരിച്ചു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥ നായകനെ സ്വീകരണ കേന്ദ്രമായ പിലാത്തറയിലേക്ക് സ്വീകരിച്ചു. ആയിരകണക്കിന് ആളുകളാണ് പിലാത്തറയിലെ സ്വീകരണ പൊതുയോഗത്തിൽ പങ്കെടുത്തത് തുടർന്ന് കണ്ണൂർ സ്റ്റേഡിയം കോർണറിലും ജാഥ നായകന് സ്വീകരണം നൽകി. കണ്ണൂരിൽ സ്റ്റേഡിയം കോർണ്ണിൽ ചേർന്ന സ്വീകരണ സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായിക്ക് ആർ എസ് എസുമായി ബന്ധമുണ്ടായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 1977 ൽ കാഷായ വസ്ത്രത്തിന്റെ പിൻബലത്തിലാണ് പിണറായി നിയമസഭയിൽ എത്തിയത്. ജനസംഘം അന്ന് പിണറായിക്ക് വേണ്ടി തമ്പടിച്ച് കൊണ്ട് പ്രവർത്തിച്ചു. ഇതിന് പ്രത്യുപകരമായി ഉദുമയിൽ കെ ജി മാരാറെ വിജയിപ്പിക്കാൻ പിണറായി ശ്രമിച്ചതായും മുല്ലപ്പള്ളി പറഞ്ഞു. ആ ചരിത്രം ആരും മറന്നിട്ടില്ലെന്നുംമുല്ലപ്പളളി രാമചന്ദ്രൻ ഓർമ്മിച്ചു. അഴിക്കോട് തിരഞ്ഞെടുപ്പ് കേസ്സിൽ കെ എം ഷാജിയ്ക്ക് രാഷ്ട്രിയ പരമായും നിയമപരമായും എല്ലാ വിധ പിന്തുണയും നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു കൊല കേസ് പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാൻ കഴിയാത്ത പിണറായി വിജയന്റത്. കുറ്റകരമായ അനാസ്ഥയാണെന്ന് കെപിസിസി അധ്യക്ഷൻ പറഞ്ഞു അധികാരം കിട്ടിയപ്പോൾ ബന്ധുവിന് ജോലി കൊടുത്ത മന്ത്രികെ.ടി ജലീൽ നടത്തിയത് അധികാര ദുർവിനിയോഗമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. എം എൽ എ മാരായ കെ.സി ജോസഫ്, സണ്ണി ജോസഫ് വിവിധ കെ പി സി സി ഭാരവാഹികളും, വിവിധ പോഷക സംഘടന നേതാക്കളും ഡിസിസി നേതാക്കളും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in