MSC ELSA 3| എം എസ് സി എല്‍സ 3 അപകടം: കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം; 48 മണിക്കൂറില്‍ എണ്ണ ചോര്‍ച്ച നീക്കാനുള്ള നടപടി തുടങ്ങണം
Jaihind TV News Report
Jaihind TV Web Desk
June 12, 2025
1 min read
•
Updated: June 09, 2026
കൊച്ചി തീരത്തെ ചരക്കു കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് എം എസ് സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നോട്ടീസ്. കപ്പലപകടത്തിലെ അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇന്ത്യന്‍ തീരത്തെയും സമുദ്ര ആവാസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു.
മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികള്‍ ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളില്‍ ഇന്ധനം നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കില്‍ ഇന്ത്യന്‍ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നല്‍കി. അടിയന്തര നടപടിയില്ലെങ്കില്‍ കമ്പനിക്കെതിരെ കര്‍ശന നടപടിയെന്നും നോട്ടീസില്‍ പറയുന്നു.
അതേസമയം കണ്ണൂര്‍ അഴീക്കലിന് സമീപം അറബിക്കടലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പലിന്റെ ഉടമയ്ക്കും ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് നല്‍കി. തീ അണയ്ക്കാനോ കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം കമ്പനി എത്തിച്ചില്ലെന്നും മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണമെന്നും നോട്ടീസില്‍ പറയുന്നു. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിപ്പിച്ചാല്‍ ക്രിമിനല്‍ നടപടിയെന്നും ഷിപ്പിംഗ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10