Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിമണല്‍ കടത്ത്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

കരിമണല്‍ കടത്ത്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു
ഹരിപ്പാട്: വ്യാജ പാസ് ഉപയോഗിച്ച് ലോറിയില്‍ കടത്തിയ കരിമണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. പോലീസിന്റെ മൗനാനുവാദത്തോടെ കൃത്യമായ രേഖകളില്ലാതെ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച കരിമണല്‍ ലോറികളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹരിപ്പാടുവെച്ച് തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ അഞ്ച് ലോറി കരിമണല്‍ പോലീസ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തു. വൈകുന്നേരം ഹരിപ്പാട് ഡാണാപാടിയിലാണ് സംഭവം. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ അഞ്ച് ടോറസ് ലോറികളെ പിടിച്ചുവെങ്കിലും അളവില്‍ കൂടുതല്‍ സാധനമുണ്ടെന്ന് പറഞ്ഞ് പെറ്റിയടിച്ച് വിടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന ഡിസിസി ജനറല്‍ സെക്രട്ടറി വി. ഷുക്കൂര്‍ ഇത് ചോദ്യം ചെയ്തു. കടല്‍മണലാണെന്നും പൂഴിയാണെന്നും പറഞ്ഞ് പോലീസ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെ പോലീസും കുഴങ്ങി. പിന്നീട് ലോറിയില്‍ കരിമണലാണെന്നും 25 ടണ്‍ ഭാരം അനുവദിച്ചിട്ടുള്ള ലോറിയില്‍ 52 കയറ്റിയെന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇവ കൊണ്ടു പോകുന്നതിനുള്ള പാസും ഇല്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഡി സി സി പ്രസിഡന്റ് എം ലിജു. ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ടു. ലോറി ഉടമകള്‍ക്കെതിരെ കേസക്ടുക്കണമെന്നാവശ്യപ്പെട്ടു. പിന്നീട് കരീലകങ്ങര സ്റ്റേഷനിലേക്ക് ലോറികള്‍ മാറ്റി.

Related articles

See all
Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

"സാധാരണക്കാരനിൽ നിന്ന് പാർട്ടി അകന്നു, അതാണ് തോൽവിക്ക് കാരണം"; സിപിഎം ആലപ്പുഴ ജില്ലാ വിശാല...

Popular News

തെറ്റുതിരുത്തലല്ല, അജണ്ട മാസപ്പടി പ്രതിരോധം തന്നെ; ആലപ്പുഴയിൽ തന്ത്രം മാറ്റി പിണറായി വിജയൻ

Save your stories

Sign in