Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഓർമ്മകളുടെ സ്നേഹതീരം' ; ടി.എൻ പ്രതാപൻ എം പിയുടെ പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു

'ഓർമ്മകളുടെ സ്നേഹതീരം' ; ടി.എൻ പ്രതാപൻ എം പിയുടെ പുസ്തകം  മമ്മൂട്ടി പ്രകാശനം ചെയ്തു
തൃശൂർ : ടി എൻ പ്രതാപൻ എം. പി രചിച്ച 'ഓർമ്മകളുടെ സ്നേഹതീരം' പുസ്തകം നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു. ഉയർന്ന ചിന്തകളും വായനയും എഴുത്തും പൊതുപ്രവർത്തനത്തോടൊപ്പം ചേർത്തു നിർത്തുവാൻ കഴിയുന്നവർക്കാണ് മനുഷ്യ നന്മയിലധിഷ്ഠിതമായ സാമൂഹ്യ ചിന്ത കൂടുതൽ ഉണ്ടാവുകയെന്ന്  മമ്മൂട്ടി അഭിപ്രായപ്പെട്ടു.  ലളിതമായ ചടങ്ങിൽ അദ്ദേഹത്തിന്‍റെ വസതിയിൽ വെച്ചായിരുന്നു പുസ്തക പ്രകാശനം. വേറിട്ട ശബ്ദവും പ്രവർത്തനവുമാണ് ടി.എൻ പ്രതാപന്‍റേത്. ഒരു മഹാമാരിയുടെ കെടുതികൾക്കിടയിൽ നന്മയുടെ ചിന്തകൾ എഴുതിക്കൂട്ടാനും അത് സമൂഹത്തിന് മുന്നിൽ സമർപ്പിക്കാനും തിരക്കേറെയുള്ള ഒരു പൊതുപ്രവർത്തകന് സാധിച്ചു എന്നത് മാതൃകാപരമാണെന്നും മമ്മൂട്ടി പറഞ്ഞു. ലോക്ഡൗൺ കാലത്ത് ക്വാറന്‍റൈനിലായിരിക്കെ എഴുതിയ കുറിപ്പുകളാണ് ടി.എന്‍ പ്രതാപന്‍ 'ഓർമ്മകളുടെ സ്നേഹതീരത്തിൽ' ഉൾപ്പെടുത്തിയിട്ടുള്ളത്. കെടുതികൾ നിറഞ്ഞ ഇരുണ്ട കാലത്തിനപ്പുറം ഒരുമയിലൂടെ വെളിച്ചം നിറഞ്ഞ ജീവിതം കണ്ടെത്തുന്നതിനെ കുറിച്ചുള്ള പ്രത്യാശകളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. തന്‍റെ ജനനം മുതൽ പാർലമെന്‍റ് അംഗമായത് വരെയുള്ള കാലങ്ങളിലെ  ഓർമ്മകളും തിരിച്ചറിവുകളും ഇരുപത്തിരണ്ട് അദ്ധ്യായങ്ങളിലായി  ഓർമ്മകളുടെ സ്നേഹതീരത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in