Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇടനിലക്കാരന്‍ മന്ത്രി എ.സി മൊയ്തീന്‍, നടന്നത് മൂന്നര കോടിയുടെ തട്ടിപ്പ്; ലൈഫ് മിഷനില്‍ ആരോപണം കടുപ്പിച്ച് അനിൽ അക്കര എംഎൽഎ

ഇടനിലക്കാരന്‍ മന്ത്രി എ.സി മൊയ്തീന്‍, നടന്നത് മൂന്നര കോടിയുടെ തട്ടിപ്പ്; ലൈഫ് മിഷനില്‍ ആരോപണം കടുപ്പിച്ച് അനിൽ അക്കര എംഎൽഎ
  തൃശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിൽ മന്ത്രി എ.സി.മൊയ്തീനെതിരെ ആരോപണം കടുപ്പിച്ച് അനിൽ അക്കര എംഎൽഎ. ക്രമക്കേട് നടന്ന ഇടപാടിൽ മന്ത്രി എ.സി മൊയ്തീനാണ് ഇടനിലക്കാരനെന്ന് അനിൽ അക്കര പറഞ്ഞു. മൂന്നര കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും അനിൽ അക്കര തൃശൂരിൽ ആരോപിച്ചു. ഫ്ലാറ്റ് നിർമാണത്തിന് റെഡ് ക്രസന്‍റും ലൈഫ് മിഷനും തമ്മിൽ കരാറുണ്ടോ എന്നാണ് അനിൽ അക്കരയുടെ പ്രധാന ചോദ്യം. കരാർ ഉണ്ടെങ്കിൽ പുറത്തു വിടണം. ഹാബിറ്റാറ്റുമായുള്ള കരാർ പ്രകാരം 6 കെട്ടിടങ്ങളാണ് വേണ്ടത്. എന്നാൽ അത്രയും കെട്ടിടങ്ങൾ ഉണ്ടോയെന് മന്ത്രി പരിശോധിക്കണം. നിർമ്മാണം മുഴുവൻ നിയമവിരുദ്ധമാണ്. മന്ത്രി എ.സി മൊയ്തീനാണ് ഇടപാടിലെ പ്രധാന കണ്ണി. സാമ്പത്തിക ഇടപാടില്ലെന്ന വാദം പച്ച കള്ളമാണെന്നും അനിൽ അക്കര പറഞ്ഞു. മന്ത്രി എ.സി മൊയ്തീന് അധികാരത്തിൽ തുടരാൻ അർഹതയില്ല. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും അനിൽ അക്കര വ്യക്തമാക്കി.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Save your stories

Sign in