Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര കണ്ണൂരിൽ

കെ.സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്ര കണ്ണൂരിൽ
K-Sudhakaran-at-Pilathara കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ കണ്ണൂർ ജില്ലയിലെ കരുത്ത് വിളിച്ചോതുന്ന സ്വീകരണമാണ് പിലാത്തറയിലും, കണ്ണൂരിലും വിശ്വാസ സംരക്ഷണയാത്ര നായകൻ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് കോൺഗ്രസ്സ് പ്രവർത്തർ നൽകിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെ ആയിരങ്ങളാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. സി പി എം മ്മിന്റെ ശക്തികേന്ദ്രമായ പിലാത്തറയിൽ ആയിരകണക്കിന് ആളുകളാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്റെ വിശ്വാസ സംരക്ഷണയാത്രയ്ക്ക് എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ജാഥ നായകനെ സ്വീകരിച്ച് ആനയിച്ചു.കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ശക്തി വിളിച്ചോതുന്ന സ്വീകരമാണ് കെ.സുധാകരന് പ്രവർത്തകർ നൽകിയത്. സിപിഎമ്മിനും ബിജെപിക്കും എതിരെ കടുത്ത വിമർശനമാണ് വിവിധ സ്വീകരണ പൊതുയോഗങ്ങളിൽ ജാഥ നായകൻ കെ.സുധാകരൻ ഉയർത്തിയത്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സി പി എം നിലപാട് മാറ്റിയില്ലെങ്കിൽ സി പി എം ഇല്ലാതാകുമെന്ന് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി.. ബംഗാളിലും ത്രിപുരയിലും സി പി എം ഇല്ലാതായി.സി പി എം മ്മിന്റെ അവസാനത്തെ തുരുത്താണ് കേരളം അതുകൂടി ഇല്ലാതാവുന്ന കാലം വിദൂരമല്ലെന്നും കെ.സുധാകരൻ പറഞ്ഞു. വിശ്വാസ ആചാരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച് സ്വയം ശവക്കുഴി തോണ്ടുകയാണ് സി പി എം ചെയ്യുന്നത്.വോട്ടാക്കി മാറ്റാനുള്ള അവസരമായി ശബരിമല യുവതി പ്രവേശന വിഷയത്തെ ബി ജെ പി കാണുകയാണ്.ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് ലേഖനം എഴുതിയ ആളാണ് ബി ജെ പിയുടെ എം എൽ എ.യെന്നും കെ.സുധാകരൻ പറഞ്ഞു. സി പി എം പ്രവർത്തകനായ പള്ളിപറമ്പിലെ നാസർ കണ്ണൂരിലെ സ്വീകരണ പൊതുയോഗത്തിൽ വെച്ച് കോൺഗ്രസ്സിൽ ചേർന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in