Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശമ്പളം നല്‍കാന്‍ സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി

ശമ്പളം നല്‍കാന്‍ സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി
തിരുവനന്തപുരം: ജൂലൈ മാസത്തെ ശമ്പളം നല്‍കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി.  ജൂണ്‍ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്ത് പൂർത്തിയായിട്ടില്ല. ഇതിലേക്കായി ഇനിയും 26 കോടി രൂപ വേണം. കെഎസ്ആര്‍ടിസിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത് 79 കോടി രൂപയാണ്. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളത്തിനായി നല്‍കിയത്. 180 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ ഒരുമാസത്തെ വരുമാനം. എന്നാല്‍ ഓവര്‍ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നല്‍കിയതിനാല്‍ വരുമാനത്തിന്‍റെ ഭൂരിഭാഗവും ഇത് തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. നിലവില്‍ 3500 കോടിയിലേറെ രൂപ നഷ്ടത്തിലാണ് കെഎസ്ആർടിസി ഓടുന്നത്. അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണം എന്നും കോടതി വാക്കാല്‍ പരാമർശിച്ചു. കാര്യങ്ങള്‍ കുഴപ്പമില്ലാതെ കൊണ്ടുപോകണമെങ്കില്‍ ഒരു ദിവസം എട്ട് കോടിയെങ്കിലും വരുമാനം ലഭിക്കേണ്ടതുണ്ട് എന്നാണ് കെഎസ്ആർടിസി കോടതിയില്‍ അറിയിച്ചത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in