Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

Onam 2025| പൊന്നോണത്തെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങി; നിറഞ്ഞ് കവിഞ്ഞ് മിഠായിത്തെരുവും പാളയം മാര്‍ക്കറ്റും

Onam 2025| പൊന്നോണത്തെ വരവേല്‍ക്കാന്‍ കോഴിക്കോട് ഒരുങ്ങി; നിറഞ്ഞ് കവിഞ്ഞ് മിഠായിത്തെരുവും പാളയം മാര്‍ക്കറ്റും
കോഴിക്കോട്: പൊന്നോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിലാണ്. സദ്യവട്ടങ്ങള്‍ക്കുള്ള സാധനങ്ങളും, ഓണപ്പൂക്കളും, പുത്തനുടുപ്പുകളും വാങ്ങാന്‍ കോഴിക്കോട് നഗരത്തിലെ വിപണന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവ്, പാളയം മാര്‍ക്കറ്റ്, മാനാഞ്ചിറ എന്നിവിടങ്ങളെല്ലാം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം വിലക്കുറവിന്റെ മഹാമേള കൂടിയാണ് ഓണക്കാലം. ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും പൂക്കളും മാത്രമല്ല, ഇലക്ട്രോണിക്‌സ് ഷോപ്പുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണം പ്രമാണിച്ച് പല കടകളും അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. മാനാഞ്ചിറയ്ക്ക് ചുറ്റുമുള്ള താല്‍ക്കാലിക ടെന്റുകളില്‍ ചെറുകിട വ്യാപാരികള്‍ കച്ചവടം പൊടിപൊടിക്കുകയാണ്. എന്നാല്‍ കോഴിക്കോട്ടുകാരുടെ സ്വന്തം മിഠായിത്തെരുവിലാണ് പതിവുപോലെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. പച്ചക്കറികള്‍ക്കും ഓണപ്പൂക്കള്‍ക്കും പാളയം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ആയിരുന്നു. പ്രതികൂല കാലാവസ്ഥയെ പോലും അവഗണിച്ച് ഓണത്തെ വര്‍ണ്ണാഭമാക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ഉത്രാടം കഴിഞ്ഞ് തിരുവോണത്തെ വരവേല്‍ക്കാനുള്ള സന്തോഷവും ഒരുക്കങ്ങളും ഓരോരുത്തരുടെയും മുഖത്ത് പ്രകടമായിരുന്നു.

Related articles

See all
Latest News

അതിഥി തൊഴിലാളിയെ ഓണാഘോഷത്തിന് ക്ഷണിച്ച് മാത്തറ കോളേജിലെ വിദ്യാര്‍ത്ഥികള്‍; വീഡിയോ വൈറല്‍

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Save your stories

Sign in