Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പിനായി സര്‍ക്കാര്‍ ഒരു പൈസ പോലും നല്‍കിയിട്ടില്ല, തുക കണ്ടെത്തുന്നത് കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നും: സൗമിനി ജെയിന്‍

കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പിനായി സര്‍ക്കാര്‍ ഒരു പൈസ പോലും  നല്‍കിയിട്ടില്ല, തുക കണ്ടെത്തുന്നത് കോര്‍പ്പറേഷന്‍ ഫണ്ടില്‍  നിന്നും: സൗമിനി ജെയിന്‍
കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഒരു പൈസ പോലും ലഭിച്ചിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. കുടുംബശ്രീ മിഷനില്‍ നിന്നും നല്‍കാമെന്ന് പറഞ്ഞ 50000 രൂപയും ലഭിച്ചിട്ടില്ല. കോര്‍പ്പറേഷന്റെ തനത് ഫണ്ടില്‍ നിന്നുമാണ് തുക കണ്ടെത്തുന്നതും സ്ഥിതി തുടരുകയാണെങ്കില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം പോലും നല്‍കാനാകാത്ത അവസ്ഥയിലേക്ക് എത്തുമെന്നും സൗമിനി ജെയിന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയില്‍ ദിവസവും പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ധനസഹായം ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചു. എന്നിട്ടും ഫലമുണ്ടായില്ലെന്നും മേയര്‍ പറയുന്നു. മാര്‍ച്ച് 26നാണ് കോര്‍പ്പറേഷന്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചത്. ആദ്യം 5 എണ്ണം തുടങ്ങി. എന്നാല്‍ അത് പോരെന്ന് ജില്ലാ ഭരണകൂടം വിമര്‍ശനം ഉന്നയിച്ചതോടെ കുടുംബശ്രീയുമായി ചേര്‍ന്ന് 12 എണ്ണം കൂടി ആരംഭിച്ചു. കുടുംബശ്രീ മിഷനിലൂടെ 50,000രൂപയും സര്‍ക്കാര്‍ വാഗ്ധാനം ചെയ്തു. എന്നാല്‍ ആകെ ലഭിച്ചത് 600 കിലോ അരി മാത്രമാണെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in