Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കരിപ്പൂർ ലഹരിമരുന്ന്; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ആഫ്രിക്കൻ വനിത, കോടതിയിൽ ഹാജരാക്കി

കരിപ്പൂർ ലഹരിമരുന്ന്; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ആഫ്രിക്കൻ വനിത, കോടതിയിൽ ഹാജരാക്കി
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതിയായ ആഫ്രിക്കൻ വനിതയെ കോടതിയിൽ ഹാജരാക്കി. വിദേശവനിത ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ഇന്നലെയാണ് 5 കിലോ ഹെറോയിൻ കടത്തു ന്നതിനിടെ ആഫ്രിക്കയിലെ നമീബിയൻ സ്വദേശിനിയായ 41 കാരി സോക്കോ ബിഷാല, കരിപ്പൂരിൽ പിടിയിലായത്. ജൊഹനാസ്ബർഗിൽ നിന്നുമാണ് ഖത്തർ എയർവേയ്സ് വിമാനത്തിൽ ഇന്നലെ പുലർച്ചെ 2.15 ന് ഇവർ ഇവർ കരിപ്പൂരിലെത്തിയത്. ഹെറോയിന്‍ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിൽ ആളെത്തുമെന്നായിരുന്നു ഇവർക്ക് കിട്ടിയ നിർദേശം. ബിഷാലയുടെ ട്രോളി ബാഗിനടിയിൽ ഒട്ടിച്ചു വച്ച നിലയിലായിരുന്നു അഞ്ച് കിലോഗ്രാം ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ഇവർ പ്രൊഫഷണൽ മയക്കുമരുന്ന് കാരിയറാണെന്ന് ഡിആർഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി. ഇവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. വിമാനത്താവളത്തിൽ ഇവരിൽ നിന്നും മയക്കുമരുന്ന് വാങ്ങാനായി എത്താനിരുന്നത് ആരായിരുന്നു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ നടന്ന ലഹരി വേട്ടകളുമായി ഇതിന് ബന്ധമില്ലെന്നും മയക്കുമരുന്ന് സംഘത്തിന്‍റെ അഫ്ഘാൻ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിആർഐ അന്വേഷണ സംഘം അറിയിക്കുന്നത്.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in