ജെയിംസ് കൂടല്‍ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ്
Jaihind TV News Report
Jaihind TV Web Desk
March 23, 2024
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ജെയിംസ് കൂടലിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ നിയമിച്ചതായി കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു. നിലവിൽ ഓവര്‍സീസ് ഇന്ത്യന്‍ കൾച്ചറൽ കോണ്‍ഗ്രസ് (അമേരിക്ക) നാഷണല്‍ ചെയർമാൻ കൂടി ആണ് ജെയിംസ് കൂടല്‍.
1994 മുതല്‍ ബഹറിനിലും 2015 മുതല്‍ യുഎസ്എയിലുമായി വിവിധ മേഖലകളില്‍ സേവനം നടത്തി വരികയാണ് അദ്ദേഹം. അഖില കേരള ബാലജനസഖ്യത്തിലൂടെയാണ് പത്തനംതിട്ട കോന്നി സ്വദേശിയായ ജെയിംസ് കൂടൽ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നത്. ജീവകാരുണ്യം, പൊതുപ്രവര്‍ത്തനം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ് ജെയിംസ് കൂടല്‍. എംഎസ്ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയർമാനാണ് ജെയിംസ് കൂടൽ. അമേരിക്കയിൽ നിന്നുള്ള ലോക കേരളസഭാ അംഗം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാന്‍, ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ മീഡിയ ചെയർമാന്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ച് വരികയാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ മുൻ ഗ്ലോബല്‍ ട്രഷററായിരുന്നു. ഇക്കാലയളവിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം നേതൃത്വം നൽകിയത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്‍റ്, ബഹറിന്‍ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലുള്ള കോർഡിനേഷന്‍ കമ്മിറ്റി ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്‍റെ പേട്രന്‍, ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍, ബഹറിന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ്, ജയ്ഹിന്ദ് ചാനല്‍ ബഹറിന്‍ ബ്യൂറോ ചീഫ്, നോര്‍ക്ക അഡ്വൈസറി ബോര്‍ഡ് അംഗം, കോണ്‍ഗ്രസ് കലഞ്ഞൂര്‍ മണ്ഡലം പ്രസിഡന്‍റ്, അടൂര്‍ താലൂക്ക് റബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. മലങ്കര കത്തോലിക്ക അമേരിക്ക കാനഡ പാസ്റ്ററൽ കൗൺസിൽ അംഗം ആണ് ജെയിംസ് കൂടൽ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10