FLEX| ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടു നിറക്കുന്നത് നവകേരളമല്ല, അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്ന് സര്‍ക്കാരാണ് പറയേണ്ടത്; വിമര്‍ശിച്ച് ഹൈക്കോടതി
Jaihind TV News Report
Jaihind TV Web Desk
May 29, 2025
1 min read
•
Updated: June 09, 2026
റോഡുകളില്‍ നിയമം ലംഘിച്ച് ഫ്ളക്‌സ് ബോര്‍ഡുകള്‍ വെക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ടു നിറക്കുന്നത് നവകേരളമല്ലെന്നും ഈ കേരളത്തെ നവകേരളമെന്ന് പറയാനേ പാടില്ലെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ തുറന്നടിച്ചു.
ഉന്നത വ്യക്തികളുടെ ചിത്രങ്ങളുള്ള ഫ്‌ളക്‌സുകളാണ് കൂടുതലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഫ്‌ളക്‌സില്‍ തന്റെ മുഖം വേണ്ടെന്ന് നേതാക്കള്‍ പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂവെന്നും ഫ്‌ളക്‌സ് ബോര്‍ഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ശക്തമായ ആളുകളുടെ ചിത്രങ്ങള്‍ ഫ്‌ളക്‌സിലുള്ളപ്പോള്‍ ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് നടപടിയെടുക്കുന്നതെന്ന് കോടതി ചോദിച്ചു.
ഇലക്ഷനെന്ന് കേട്ടാല്‍ പേടിയാണ്. നാട് മുഴുവന്‍ ഫ്‌ളക്‌സ് കൊണ്ടുവന്ന് നിറയ്ക്കും. ഇലക്ഷന്‍ കമ്മീഷന്‍ എന്താണ് ചെയ്യുന്നതെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പ്ലസ് ടു വിനു മാര്‍ക്ക് കിട്ടിയവര്‍ മുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്‌ളക്‌സ് വരെ നാട്ടിലുണ്ട്. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വേണ്ടെന്ന് സര്‍ക്കാരാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10