Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു; സംഭവം കൊട്ടാരക്കരയില്‍

പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു; സംഭവം കൊട്ടാരക്കരയില്‍
കൊല്ലം: പത്ത് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. കൊട്ടാരക്കരയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. കുഞ്ഞിനെ പൊലീസ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി. എം.സി റോഡില്‍ കൊട്ടാരക്കര വാളകത്തുള്ള കുരുശടിക്ക് സമീപത്താണ് നവജാത ശിശുവിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ കരച്ചില്‍കേട്ട് ബൈക്ക് യാത്രക്കാരന്‍ നടത്തിയ തിരച്ചിലാണ് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാളകത്ത് ബഥനി സ്‌കൂളിനടുത്താണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Popular News

പാരമ്പര്യ നെല്‍വിത്തുകളുടെ കാവലാള്‍ വിടപറയുമ്പോള്‍: ചെറുവയല്‍ രാമനുമായുള്ള പ്രിയങ്ക ഗാന്ധി...

Save your stories

Sign in