Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാഹുൽ ഗാന്ധിയുടെ ഇടപെടല്‍ ഫലം കണ്ടു; ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിക്ക് വയനാടും തിരുവനന്തപുരത്തും പരീക്ഷ സെന്‍ററുകള്‍

രാഹുൽ ഗാന്ധിയുടെ ഇടപെടല്‍ ഫലം കണ്ടു; ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിക്ക് വയനാടും തിരുവനന്തപുരത്തും പരീക്ഷ സെന്‍ററുകള്‍
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി എൻട്രൻസ് പരീക്ഷക്ക് വയനാട്ടിൽ പരീക്ഷ കേന്ദ്രം അനുവദിച്ചു. ഇത് സംബന്ധിച്ച് രാഹുൽ ഗാന്ധി എം.പി കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ഡോ.രമേഷ് പൊക്രിയാൽ നിഷാലിന് കത്ത് അയച്ചിരുന്നു. ഇന്ത്യയിലെ ട്രൈബൽ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള ട്രൈബൽ യൂണിവേഴ്സിറ്റി കേരളത്തിൽ ഏറ്റവും അധികം ട്രൈബൽ വിഭാഗക്കാരുള്ള വയനാട്ടിൽ സെന്‍റര്‍ അനുവദിക്കണമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിരുന്നു. നിലവിൽ കേരളത്തിൽ ഉള്ളവർക്ക് അടുത്തുള്ള പരീക്ഷ കേന്ദ്രം ചൈന്നെ മാത്രമാണ്. ഇതിനെ തുടര്‍ന്ന്  വിദ്യാർത്ഥികൾ ഏറെ പ്രയാസം നേരിട്ടിരുന്നു.  ഈ അവസരത്തിലാണ് രാഹുൽ ഗാന്ധിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് കേരളത്തിൽ വയനാടും തിരുവനന്തപുരത്തും രണ്ട് പരീക്ഷ സെന്‍ററുകള്‍ അനുവദിച്ചത്.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in