Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Women

സെർവിക്കൽ കാൻസറിന് പ്രതിരോധ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ

സെർവിക്കൽ കാൻസറിന് പ്രതിരോധ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ
ന്യൂഡൽഹി: സെർവിക്കൽ കാൻസറിന് പ്രതിരോധ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. സിറം ഇൻസ്റ്റിറ്റ‍്യൂട്ടും ബയോടെക്നോളജി വകുപ്പും ചേർന്നാണ് വാക്സീൻ പുറത്തിറക്കിയത്. മാസങ്ങൾക്കുള്ളിൽ വാക്സീൻ വിപണിയിലെത്തും. 200 രൂപ മുതൽ 400 രൂപ വരെയായിരിക്കും വാക്സീന്റെ വിലയെന്നും സിറം ഇൻസ്റ്റിറ്റ‍്യൂട്ട് തലവൻ അദർ പുനെവാല അറിയിച്ചു 9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് 90 ശതമാനം ഫലപ്രാപ്തി നൽകുമെന്നവകാശപ്പെടുന്ന ഈ വാക്‌സിൻ നൽകുക. രണ്ട് ഡോസ് വാക്സീനാണു നൽകുക. ആദ്യ ഡോസ് ഒമ്പതാം വയസിലും അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിലുമാണ് നൽകുക. പതിനഞ്ച് വയസിന് മുകളിലുള്ള പെൺകുട്ടികളിൽ പൂർണ പ്രയോജനം ലഭിക്കാൻ മൂന്ന് ഡോസ് വാക്സീൻ നൽകേണ്ടി വരുമെന്ന് അദർ പുനെവാല വ്യക്തമാക്കി. സെർവിക്കൽ ക്യാൻസർ ഉണ്ടാക്കുന്ന ക്വാഡ്രിവാലൻ‍‍‍‍‍‍‍‍‍‍‍‍‍‍‍‍റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ ഈ വാക്‌സിൻ പ്രതിരോധിക്കും.

Related articles

See all
Popular News

നഗരങ്ങളിൽ സ്ത്രീകൾ കൂടുതലും ആശ്രയിക്കുന്നത് ബസ് യാത്രയെ; സൗജന്യ യാത്രാ പദ്ധതികളെ സാധൂകരിച്...

Popular News

ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ അനാഹത് സിങ്; ചരിത്രത്തിലാദ്യമ...

Popular News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി വി സിന്ധുവിന് സ്വന്തമാക്കുന്നത് 7 വര്‍ഷത്തിനിടെയുള്ള ആദ്യ മേജര...

Popular News

300 മത്സരങ്ങളുടെ റെക്കോർഡിന് പിന്നാലെ സ്മൃതിയുടെ തകർപ്പൻ പ്രകടനം

Save your stories

Sign in