Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

RAIN| കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ട്രെയിനുകള്‍ വൈകിയോടുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

RAIN| കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; ട്രെയിനുകള്‍ വൈകിയോടുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. തലസ്ഥാനത്തും തെക്കന്‍ ജില്ലകളിലുമാണ് ഇന്നല പെയ്ത മഴയില്‍ കനത്ത നാശനഷടമുണ്ടായത്. ഗതാഗത വൈദ്യുത ബന്ധങ്ങള്‍ തടസ്സപ്പെട്ടു. പലയിടത്തും ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതത്തെയും സാരമായി ബാധിച്ചു. പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകി ഓടുകയാണ്. രാവിലെ 5.55ന് സര്‍വീസ് ആരംഭിക്കേണ്ട തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയുള്ള ജനശതാബ്ദി എക്‌സ്പ്രസ് മൂന്ന് മണിക്കൂറോളം വൈകി രാവിലെ 8.45ന് പുറപ്പെടും. പെയറിംഗ് ട്രെയിന്‍ വൈകിയതാണ് ജനശതാബ്ദി കാരണം. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം എറണാകുളം റൂട്ടില്‍ പലയിടങ്ങളിലും ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍, തിരുവനന്തുപരം-ഗൂരൂവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, വഞ്ചിനാട് എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ് തുടങ്ങി നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. അതേസമയം വരും ദിവസങ്ങളില്‍ സംസ്ഥാനത്തു വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. 11 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്. കണ്ണൂര്‍, കാസര്‍ക്കോട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Related articles

See all
Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Latest News

RAIN| സംസ്ഥാനത്ത് കനത്ത മഴ തുടരും; കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ യെല്ലോ അലര്‍ട്ട്

Latest News

NIPAH| നിപ: 6 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം; സമ്പര്‍ക്കപ്പട്ടികയില്‍ 543 പേര്‍

Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സമയക്രമം ഇങ്ങനെ