Logo
Mon, Jun 29, 2026 • 11:14 PM
LIVE TV
Watch

No business videos available

No Middle East videos available

RAIN| വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 13, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

RAIN| വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
അറബിക്കടലില്‍ വടക്ക് പടിഞ്ഞാറന്‍ കാറ്റ് പൂര്‍ണമായും പടിഞ്ഞാറന്‍ കാറ്റായി മാറി കേരളത്തിന് മുകളിലേക്ക് ശക്തി പ്രാപിച്ചു വരുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ എല്ലാ ജില്ലകളിലും മഴയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം. അടുത്ത 3-4 ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകും. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും നാളെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. കൊങ്കണ്‍ തീരം, ഗോവ തീരം, തെക്കു കിഴക്കന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, മാലിദ്വീപ് പ്രദേശം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മലയോര കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ അടുത്ത 2-3 ദിവസം പരമാവധി ഒഴിവാക്കുക്കാനും നിര്‍ദേശമുണ്ട്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10