Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

THEFT| കേള്‍വി ശക്തി കുറഞ്ഞ വയോധികയുടെ മാല മോഷ്ടിച്ചു; പ്രതികള്‍ പിടിയില്‍

THEFT|  കേള്‍വി ശക്തി കുറഞ്ഞ വയോധികയുടെ മാല മോഷ്ടിച്ചു; പ്രതികള്‍ പിടിയില്‍
കേള്‍വിശക്തി കുറവായ വയോധികയുടെ മാല സ്‌കൂട്ടറിലെത്തി മോഷ്ടിച്ച പ്രതികളെ കോട്ടയം തൃക്കൊടിത്താനം പോലീസ് പിടികൂടി. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് താമസിക്കുന്ന മേരിക്കുട്ടി മാത്യുവിന്റെ മാലയാണ് പ്രതികള്‍ മോഷ്ടിച്ചത്. വീട്ടില്‍ വച്ചിരിക്കുന്ന വിറകെടുക്കാനെന്ന് പറഞ്ഞ് ഗേറ്റിനടുത്തെത്തിയ ആള്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാതെ ചെവി കേള്‍ക്കാന്‍ വയ്യാത്ത മേരിക്കുട്ടി ഗേറ്റിനടുത്തേക്ക് ചെന്നു. ഈ സമയം മാല പൊട്ടിച്ചുകൊണ്ട് പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ തൃക്കൊടിത്താനം പോലീസ് ഇന്‍സ്‌പെക്ടര്‍ എം ജെ അരുണ്‍, സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ സമീപത്തു നിന്നും ഇരുപതോളം സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ അനസ്, സിനാജ്, രാജിവ് എന്നിവരെ പിടികൂടിയത്. മോഷ്ടിച്ച മാല ചങ്ങനാശ്ശേരിയിലെ ഒരു ജ്വല്ലറിയില്‍ എത്തി വില്‍പ്പന നടത്തി. ആ പണവുമായി റെന്റിന് കാറെടുത്ത് കുമളിയിലേക്ക് പോകുന്ന വഴിയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയ...

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Save your stories

Sign in